വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്ന്...
നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ അമ്മാവന്റെ മകളായ കോകില ആണ് വധു. താൻ വീണ്ടും വിവാഹിതനാകുമെന്ന് കഴിഞ്ഞ ദിവസം ബാല അറിയിച്ചിരുന്നു. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്. മുൻ ഭാര്യ അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെയായിരുന്നു വാർത്താസമ്മേളനത്തിൽ നടന്റെ പ്രഖ്യാപനം. ‘എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയില്‍ അഭിനയിക്കണം. എന്‍റെ കുടുംബജീവിതത്തില്‍ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാല്‍...
തിരുവനന്തപുരം:ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന കൺവെൻഷൻ തൈക്കാട് ഭാരത് ഭവനിൽ ചേർന്നു.സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കൺവെൻഷൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ശ്രീ പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകനും ടെലിവിഷൻ അവതാരകനുമായ ഡോ :ആർ. എസ് പ്രദീപ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ.സുധാംശു ,ശ്രീ ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ: സി.ഉദയ കല, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി ഡി. അനിൽകുമാർ, പത്രപ്രവർത്തകൻ റഹീം പനവൂർ, ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡൻ്റ് കാഞ്ചിയാർ...
നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനായി കർശനമായ പരിശോധനയും നിയമപാലകർ നടത്താറുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സേന ഒരാഴ്ചയ്ക്കിടെ നടത്തിയ വിപുലമായ പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21971 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കർശനമായ ശിക്ഷ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. വിദേശത്ത് തൊഴിലിനായി എത്തുന്നവർക്കടക്കം കർശനമായ മാർഗ്ഗ നിർദേശങ്ങള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർക്ക് യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ സൗദിയില്‍ ജോലി ചെയ്ത്...
പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ...
കല്‍പ്പറ്റ: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രിയങ്ക ഗാന്ധി വരുന്നത് ആഘോഷമാക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും ഒപ്പമുണ്ടാവും. ഗാന്ധി കുടുംബം മൊത്തം വയനാട്ടിലെത്തുന്ന സാഹചര്യത്തില്‍ പരിപാടികള്‍ ഗംഭീരമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്കയ്‌ക്കൊപ്പം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണ് വയനാട്ടിലേത്. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇടതുമുന്നണിയും, ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മത്സരം സജീവമാക്കി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ്...
കൊച്ചി:കപ്പല്‍ യാത്രയെന്ന ഗള്‍ഫ് പ്രവാസികളുടെ സ്വപ്നം ഉടന്‍ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കൊച്ചിയില്‍ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സർവ്വീസിനായി അനുയോജ്യമായ കപ്പല്‍ കണ്ടെത്താനുള്ള അന്വേഷണം സ്വകാര്യ കമ്പനി തുടങ്ങി കഴിഞ്ഞു വിമാനടിക്കറ്റ് നിരക്കിലെ വർധനവ് പ്രവാസികളെ സംബന്ധിച്ച് എക്കാലത്തും ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. സീസണില്‍ രണ്ടും മൂന്നും മടങ്ങുമൊക്കെയാണ് ടിക്കറ്റിലെ വർധനവ്. ടിക്കറ്റ് നിരക്കിലെ ഈ വർധനവ് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ്...
വെറും വയറ്റിൽ കാപ്പി, പ്രത്യേകിച്ച് കട്ടൻ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നു. ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും, അതുകാെണ്ട് വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല. തക്കാളിയിൽ പോഷകസമൃദ്ധമാണെങ്കിലും ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ കഴിക്കുമ്പോൾ വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും.. വാഴപ്പഴം കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് മികച്ച തിരഞ്ഞെടുപ്പായിരിക്കില്ല. അവയുടെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പെട്ടെന്ന് രക്തപ്രവാഹത്തിൽ...
ദുബായ്: ടി20 വനിതകളുടെ ലോകകപ്പില്‍ക്കിരീടത്തിനു വേണ്ടിയുള്ള ന്യൂസിലാന്‍ഡിന്റെ കാത്തിരിപ്പിനു വിരാമം. ലോക ക്രിക്കറ്റിലെ സൗത്താഫ്രിക്കയെ മുട്ടുകുത്തിച്ചാണ് വനിതാ ക്രിക്കറ്റിലെ പുതിയ റാണിമാരായി കിവികള്‍ മാറിയിരിക്കുന്നത്. ഫൈനലില്‍ സൗത്താഫ്രിക്കയെ 32 റണ്‍സിനു വീഴ്ത്തിയാണ് ന്യൂസിലാന്‍ഡിന്റെ ചരിത്രവിജയം. ടി20 വനിതാലോകകപ്പില്‍ മുമ്പ് രണ്ടു തവണ കിവികള്‍ ഫൈനല്‍ കളിച്ചുവെങ്കിലും രണ്ടിലും തോല്‍വിയായിരുന്നു ഫലം. 2009ലെ കന്നി എഡിഷനില്‍ ഓസ്‌ട്രേലിയയോടു ആറു വിക്കറ്റിനു കീഴടങ്ങിയ കിവികള്‍ 2010ലെ അടുത്ത ഫൈനലില്‍ ഓസീസിനോടു തന്നെ മൂന്നു റണ്‍സിനും തോല്‍ക്കുകയായിരുന്നു. അതിനു ശേഷമുള്ള ഫൈനലാണ്...
പാലക്കാട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രണ്ട് തട്ടിലാണെന്നാണ് ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. സുധാകരൻ അൻവറിനെ തള്ളാതെ പ്രതികരിച്ചപ്പോൾ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അൻവറിനെ ഇനിയും നിർബന്ധിക്കേണ്ട എന്ന പ്രതിപക്ഷ നേതാവ് സംസാരിച്ചത്. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്നടിച്ചു. പിവി അൻവറിന് സൗകര്യം ഉണ്ടെങ്കിൽ സ്ഥാനാർത്ഥികളെ പിൻവലിക്കാം. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥിക്ക്...