26 in Thiruvananthapuram

Lifestyle

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് 53 മരുന്നുകൾ; ലിസ്റ്റിൽ പാരസെറ്റമോളും, റിപ്പോർട്ട്

ഡൽഹി: കാൽസ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹ ​ഗുളികകൾ, ഉയർന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഇന്ത്യയുടെ ഡ്ര​ഗ് റെ​​ഗുലേറ്ററിന്റെ ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും പുതിയ പ്രതിമാസ ​ഡ്ര​ഗ് അലേർട്ട് ലിസ്റ്റിൽ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ ( സി ഡി എസ് സി ഒ ) 50 ലധികം മരുന്നുകളെ നിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു     വൈറ്റമിൻ സി, ഡി 3 ​ഗുണികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ...

കേരളത്തിലെ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; രാജ്യത്ത് തന്നെ ആദ്യം, നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും 10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ...

ആപ്പിൾ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തി; ഐഫോൺ 16 വിൽപ്പന ഇന്ന് മുതൽ, വാങ്ങാൻ എവിടെ കിട്ടും?

ആപ്പിൾ എന്ന് കേട്ടാൽ സ്‍മാർട്ട്ഫോൺ പ്രേമികൾക്ക് രോമാഞ്ചമാണ്, അപ്പൊ പിന്നെ ഐഫോൺ എന്ന് തികച്ചു പറയാതെ തന്നെ അവർ എല്ലാം മറന്ന് നിൽക്കും. അങ്ങനെയുള്ള ഒരു വിഭാഗത്തിന് മുൻപിലേക്കാണ് ആപ്പിൾ തങ്ങളുടെ എല്ലാമെല്ലാമായ പുത്തൻ സ്‍മാർട്ട് ഫോൺ കൊമ്പനെ ഇറക്കിവിട്ടത്. ലോഞ്ച് ചെയ്‌ത്‌ ഒരാഴ്‌ച പിന്നിട്ടെങ്കിലും ഫോണിന്റെ പ്രീ ബുക്കിംഗ് മാത്രമായിരുന്നു ആപ്പിൾ ആരംഭിച്ചത്. എന്നാൽ ആ കാത്തിരിപ്പിന് ഒക്കെയും വിരാമം ആയിരിക്കുകയാണ്.   തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണായ ഐഫോൺ 16 സീരീസിന്റെ...

കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീല​ഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം     തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും...

ആദ്യമൊന്ന് സംശയിച്ചു, രണ്ടും കല്‍പ്പിച്ച് ആദ്യത്തെ ലോട്ടറി എടുത്തു; യുവതിക്ക് അടിച്ചത് 41 ലക്ഷം

വാഷിംഗ്ടണ്‍: ഭാഗ്യം എപ്പോഴാണ് നമ്മളെ തേടിയെത്തുന്നതെന്ന് പറയാനാവില്ല. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അത് നമുക്ക് സര്‍പ്രൈസായി ലഭിക്കുക. ലോട്ടറിയും ഇതുപോലെ തന്നെയാണ്. ഭാഗ്യം നന്നായി കടാക്ഷിച്ചാല്‍ മാത്രമേ ലോട്ടറി അടിക്കാന്‍ വരെ സാധ്യതയുള്ളൂ. ചിലപ്പോള്‍ ആദ്യ തവണ ലോട്ടറി എടുത്താലൊന്നും ഭാഗ്യം നമ്മളെ തേടി വരണമെന്നില്ല. ഇപ്പോള്‍ അമേരിക്കയിലുള്ള ഒരു യുവതിക്ക് വലിയൊരു ലോട്ടറി ഭാഗ്യം ജീവിതത്തിലേക്ക് കടന്നുവരികയാണ്. യുഎസ്സിലെ മേരിലാന്‍ഡ് ലോട്ടറിയാണ് ഇവര്‍ എടുത്തത്. അത് ജീവിതം തന്നെ മാറ്റി മറിക്കുന്നതായി മാറുകയായിരുന്നു ലക്ഷങ്ങളാണ് സമ്മാനമായി...

ബ്രേക്ക്ഫാസ്റ്റിൽ ചെറിയൊരു മാറ്റംവരുത്തിയാലോ? ഇനി ഇങ്ങനെയാെന്ന് കഴിച്ചുനോക്കൂ, തടി കുറയ്ക്കാം

പ്രഭാതഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം നിങ്ങളുടെ മെറ്റാബോളിസത്തിന് ഇത് സഹായിക്കും. ഒരുപാട് നേരം ഒന്നും കഴിക്കാതെ പിന്നീട് നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. പോഷക സമൃദ്ധമായ പ്രഭാതഭക്ഷണം ഊർജ്ജം വർദ്ധിപ്പിക്കുകയും, അമിതമായി കഴിക്കാനുള്ള ആസക്തി കുറയ്ക്കുകയും, ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന് അതുകൊണ്ട് തന്നെ നിങ്ങൾ അമിതഭാരം കുറയ്ക്കാനുള്ള യാത്രയിലാണെങ്കിൽ ബ്രേക്ക്ഫാസ്റ്റിൽ പ്രത്യേകം ശ്രദ്ധിക്കേണം. ചില ആരോ​ഗ്യകരമായ കോമ്പിനേഷനുകൾ നിങ്ങളുടെ അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. നിങ്ങളും ശരീരഭാരം കുറയ്ക്കുന്ന യാത്രയിലാണെങ്കിൽ, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ...

ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതൻ ഡൽഹിയിൽ ചികിത്സയിൽ, ഒറ്റപ്പെട്ട കേസെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യ   നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ...

എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകൾ, രാജ്യത്ത് ആദ്യമായി മിഷൻ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ...

പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്’; സൂചന നൽകി ഡബ്ല്യൂസിസി

കൊച്ചി: ഹേമ കമ്മിറ്റി നിർ​ദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കുന്നതിന് സിനിമാ പെരുമാറ്റച്ചട്ടവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമ കളക്ടീവ്. സിനിമയിലെ എല്ലാവരും ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യൂ സി സി പറഞ്ഞു.   പുതിയ നിർദ്ദേശങ്ങളോടെ തങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നും ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ...

കോഴിമുട്ട പോലെയല്ല താറാവ് മുട്ട; താറാവ് മുട്ടയുടെ 5 ​ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും അമ്പരക്കും

ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ താറാവ് മുട്ടയുടെ ​ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? താറവ് മുട്ടക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. താറാവ് മുട്ടകൾ ചില...