കൊവിഡിന് ശേഷം നിരവധി ആളുകൾ ശരീരഭാരം കൂടിയതായി ആവലാതിപ്പെടുന്നത് കാണാം. വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പലരും തടിവെച്ചത്. ദീർഘനേരം ഇരിക്കുന്നത്, കുറഞ്ഞ ചലനങ്ങൾ, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമായി. ശരീരം മെലിഞ്ഞിരിക്കണോ തടിച്ചിരിക്കണോ എന്നതെല്ലാം ഒരോരുത്തരുടെ താൽപര്യം പോലെയാണ്. എന്നാൽ അമിതമായി തടി വെയ്ക്കുന്നത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതൊരു വസ്തുതയാണ്.അമിതവണ്ണം യൂറിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ചെറിയ അളവിലുള്ള...
നമ്മുടെ അടുക്കളകളിലുളള ഒരു സൂപ്പർഫുഡാണ് മുരിങ്ങക്കായ. സാമ്പാറിലും മറ്റ് കറികളിലുമെല്ലാം മുരിങ്ങക്കായയുടെ സ്വാദ് നമുക്കറിയാം. എന്നാൽ, മുരിങ്ങ മുടി വളർച്ചയ്ക്ക് ഒരു അത്ഭുതമാണെന്ന് പലർക്കും അറിയില്ല. പൊടിയായോ ജ്യൂസായോ അല്ലെങ്കിൽ ഭക്ഷണത്തിലൂടെയോ കഴിക്കുകയാണെങ്കിൽ മുടിയെ കട്ടിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാൻ മുരിങ്ങയിലെ പോഷകങ്ങൾക്ക് കഴിയും. മുരിങ്ങയെ അത്ഭുതമെന്ന് എന്ന് വിളിക്കുന്നതിന് കാരണമുണ്ട്. ഇലകൾ, കായ്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ ഇതിന്റെ എല്ലാ ഭാഗങ്ങളിലും മുടിക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവയാൽ...
சென்னை: மிகுந்த குழப்பத்தில் இருக்கிறார் நடிகரும் தமிழக வெற்றி கழகத்தின் தலைவர் ஆன விஜய் பிரச்சாரத்தை ஆரம்பித்து ஒரு மாதத்துக்குள்ளேயே பல்வேறு பிரச்சனைகளை சந்தித்து வருகிறார். இந்த நிலையில் தொடர் நெருக்கடிகளால் விஜய் ரஜினியை, அரசியலை விட்டு விலகும் முடிவை எடுப்பார் என கூறி பரபரப்பை ஏற்படுத்தி இருக்கிறார் நடிகர் எஸ்வி சேகர்.அடுத்த ஆண்டு நடைபெற உள்ள தமிழக சட்டமன்றத் தேர்தலை முன்னிட்டு, மாநிலம் முழுவதும் அரசியல் சூழல் சூடுபிடித்து வருகிறது. திமுக, அதிமுக, பாமக, தேமுதிக...
പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ പാറശാല ബൈജു ആണ് പുതുജീവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ.ട്രസ്റ്റിന്റെ ഭാരവാഹികളായ ഷിബു അയിര,അയിര വിശാഖ്, ശ്രീധരൻ,വിനോദ്,അഡ്വക്കേറ്റ് വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പൊതിച്ചോർ വിതരണം. ചെറുപ്പകാലം മുതൽക്ക് തന്നെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിത്വമാണ് പാറശ്ശാല ബൈജു. പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിലും ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിലും എപ്പോഴും ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയാണ്. കോവിഡ് കാലത്ത് 3000ത്തിലധികം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. രോഗികളെയും അവശരെയും സഹായിക്കുക, അവർക്ക് ഭക്ഷണം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പാറശ്ശാല...
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതി തസ്ലീമ സുല്‍ത്താനയും ശ്രീനാഥ് ഭാസിയുടേയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇടപാടിനായി പ്രതിയുമായി നടന്‍ ബന്ധപ്പെട്ടെങ്കിലും മറ്റൊരു സിം കാർഡായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഈ സിം താരത്തിന്റെ പെണ്‍സുഹൃത്തിന്റെ പേരിലായിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ പെണ്‍സുഹൃത്തിനേയും കേന്ദ്രീകരിച്ചുള്ള അന്വേഷണവും എക്സൈസ് ഉടന്‍ ആരംഭിക്കും. ഇവർ മാസങ്ങള്‍ക്ക്...
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് ആശ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ഓണറേറിയം കൂട്ടണമെന്നത് അടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി. ആശമാർ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണമെന്നും ഓണറേറിയം ഒരുരൂപ പോലും കൂട്ടിനൽകാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശ വർക്കർമാർ പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണം, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ ചർച്ചക്ക് എടുക്കാൻ പോലും മന്ത്രി തയ്യാറായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സി പി എം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ രേഖ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആം ആദ്മി തരംഗത്തില്‍ പത്ത് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ ബിജെപി...
അകാല വാർദ്ധക്യം പലർക്കും ഒരു ആശങ്കയാണ്, കാരണം യഥാർത്ഥ പ്രായത്തേക്കാൾ പ്രായക്കൂടുതൽ കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇങ്ങനെ ചർമ്മത്തിന് പ്രായം തോന്നിക്കാൻ കാരണം നമ്മൾ ചെയ്യുന്ന ചില അബദ്ധങ്ങൾ തന്നെയാണ്. പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്ന ചില ശീലങ്ങളുണ്ട്. ഇത് കൂടുതൽ ക്ഷീണിച്ച രൂപത്തിലേക്ക് നയിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെയും യുവത്വത്തെയും ഇത് ബാധിക്കുന്നു. എന്തൊക്കെയാണ് ഇവ എന്ന് നോക്കാം ഒരുപാട് സമയം സ്‌ക്രീനുകളിൽ ഉറ്റുനോക്കുത് പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കും. ഇത് ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിൻ്റെ പാടുകൾ...
ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്....