25 in Thiruvananthapuram

Kerala

ഒരു ജോലി അന്വേഷിക്കുകയാണോ: ഇതാ വിവിധ സർക്കാർവകുപ്പുകളില്‍ നിരവധി ഒഴിവുകള്‍

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയന്‍സില്‍ (KSCSTE-MBGIPS) പ്രൊജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലായി ഒഴിവ്. താത്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് ഫെലോ, സ്റ്റൈപ്പൻഡ് വിഭാഗത്തില്‍ 22000 രൂപ ശമ്പളമായി ലഭിക്കും. ബോട്ടണി അല്ലെങ്കില്‍ ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിങ്)യാണ് വിദ്യാഭ്യാസ യോഗ്യതായി ചോദിക്കുന്നത്. പ്രായം: 35 കവിയരുത്. പ്രോജക്ട് അസിസ്റ്റൻ്റ്, സ്റ്റൈപ്പൻഡ്: 19,000 രൂപ, യോഗ്യത: വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ച റിൽ ഫസ്റ്റ് ക്ലാസ്/ ജി എസ്...

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥി

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎംഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകും. നടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍നാലാമത്തെ തവണയാണ്...

ഒഡീഷയില്‍ ബിജെഡി-ബിജെപി സഖ്യമില്ല: ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബിജെപി

Published: Sunday, December 31, 2023 പാട്ന: മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജു ജനതാദളുമായി ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പാർട്ടി നേതാക്കള്‍ അറിയിച്ചു. ഒഡീഷയിൽ ബി ജെ ഡിയുമായി സഖ്യത്തിനോ ധാരണക്കോ സാധ്യതയില്ലെന്ന് ബി ജെ പിയുടെ സംസ്ഥാന നിരീക്ഷകൻ സുനിൽ ബൻസാലും പരസ്യമായി...

ഇപ്റ്റ സ്നേഹ സന്ദേശ യാത്ര

ധായ് ആഖർ പ്രേം എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത സ്നേഹ സന്ദേശ യാത്രകൾ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ഒരു മേഖലയിൽ മൂന്ന് പദയാത്രകൾ എന്ന വിധത്തിൽ നടത്തുന്നതിനാണ് ജില്ലാ കമ്മിറ്റി തീരുമാനം. സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജനുവരി 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പദയാത്ര നടത്തണമെന്നും നിർദ്ദേശിച്ചു. നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി ഇതിനകം യോഗം ചേർന്ന് പദയാത്രകളും സാംസ്കാരിക സദസുകളും തീരുമാനിച്ചുകഴിഞ്ഞു. ജനുവരി രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക്...

‘മകളുടെ വിവാഹം 17 ന്, അറസ്റ്റ് ചെയ്യുമെന്ന് ഭയം’; സുരേഷ് ഗോപിയുടെ ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി പരിഗണിച്ചത്. ഹർജി 8 ന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. മാധ്യമപ്രവർത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവർത്തിക്കുയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന്...

‘കെഎസ്ആര്‍ടിസി ലാഭത്തിലാക്കാൻ കഴിയില്ല, അപകടാവസ്ഥയിൽനിന്ന് കരകയറ്റാന്‍ ശ്രമിക്കും’; കെബി ഗണേഷ് കുമാർ…

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ആദ്യമായി പ്രതികരിച്ച് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. കെഎസ്ആർടിസിയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുമെന്ന പറഞ്ഞ ഗണേഷ് കുമാർ പ്രതിപക്ഷ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞു. ഏത് വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി ഗണേഷ്‌കുമാർ പ്രഖ്യാപിച്ചു. അതിന് കഴിയുമെന്ന നല്ല പ്രതീക്ഷയുണ്ട്. തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ....

ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15ന്;

ശബരിമല: മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തുറക്കുക. തന്ത്രി കണ്ഠര് മഹേഷ്, മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രികോവിൽ തുറക്കും. മേൽ ശാന്തി ആഴിയിൽ അ​ഗ്നി പകരുന്നതോടെ തീർത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 15 നാണ് മകര വിളക്ക്. 13 ന് വൈകീട്ട് പ്രസാദ ശുദ്ധിക്രിയകളും 14 ന് രാവിലെ ബിംബ ശുദ്ധക്രിയകളും നടക്കും. 15 ന് പുലർച്ചെ 2. 46 ന് മകരം...

ഇലക്ട്രിക് സ്‌കൂട്ടർ വേണ്ടവർ വേഗം വാങ്ങിക്കോ..! സബ്‌സിഡി നിർത്താൻ ഒരുങ്ങി കേന്ദ്രം, പണി വരുന്നത് ഇങ്ങനെ…

ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിലവീണ്ടും ഉയർന്നേക്കുമെന്ന് സൂചന. കേന്ദ്രം നിലവിൽ നടപ്പിലാക്കി വരുന്ന സബ്‌സിഡി പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഒന്നും വരാത്ത സാഹചര്യത്തിൽ സബ്‌സിഡി ഇനി കേവലം ആഴ്‌ചകൾ കൂടി മാത്രമേ ലഭ്യമാകൂ എന്നുറപ്പായി കഴിഞ്ഞു. ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് അഥവാ FAME പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിൽ സർക്കാർ തണുപ്പൻ നയമാണ് സ്വീകരിക്കുന്നത്.ഈ വർഷം ആദ്യം സർക്കാർ സബ്‌സിഡി കുറച്ചതിനാൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക്...

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്; വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. ഷാഫി പറമ്പിൽ, എം.വിൻസന്റ് എം.എൽ.എ., രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർക്കെതിരേ പോലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 300 ആളുകളുടെപേരിലും കേസുണ്ട്. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്ത ഇവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച സെക്രട്ടേറിയറ്റിനും ഡി.സി.സി. ഓഫീസിനും മുന്നിൽനടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് ബസുകളും പിങ്ക്‌പോലീസിന്റെ ഒരു...

കാക്കിക്കുള്ളിലെ പോരാട്ടങ്ങളുടെ കഥയുമായി ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ സെക്കന്റ് ലുക്ക്

ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകർ. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. പരസ്‌പരം പോരടിക്കുന്ന പോലീസ് ഓഫീസർമാരായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ...