30 in Thiruvananthapuram
TV Next News > News > Kerala > Local > കാസർഗോഡ് ബോട്ട് മറിഞ്ഞ് ; ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

കാസർഗോഡ് ബോട്ട് മറിഞ്ഞ് ; ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

3 weeks ago
TV Next
29

കാസര്‍ഗോഡ്: നീലേശ്വരം  മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ അബൂബക്കര്‍ (58) ആണ് മരിച്ചത്.  ഒരാളെ കാണാതായി. മുനീർ എന്നയാളെയാണ് കാണാതായത്. ബോട്ടിലുണ്ടായിരുന്നു 34 പേരെ രക്ഷിച്ചു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 9 പേരെ ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

‘ഇന്ത്യന്‍’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും  തമിഴ്നാട് ഒറീസ,സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് തിരയിൽ പെട്ട് പൂർണമായും മറിഞ്ഞ് പോകുകയായിരുന്നു.

കേരളത്തിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റെഡ് അലർട്ട് . തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും കള്ളക്കടൽ  ജാഗ്രത മുന്നറിയിപ്പുണ്ട്.

Leave a Reply