25 in Thiruvananthapuram

Local

ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം; 20 കോടി നേടിയ ഭാഗ്യ നമ്പർ ഇതാ..ടിക്കറ്റ് വിറ്റത് കണ്ണൂരിൽ …,

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം പുറത്ത്. XD 387132 നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. കണ്ണൂരിലെ എംജെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. മറ്റ് സമ്മാനങ്ങൾ വിശദമായി അറിയാം അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ്...

മഹാ കുംഭമേളയിൽ പ്രധാനമന്ത്രി മോദി; ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്തു

പ്രയാ​ഗ് രാജ്: മഹാ കുംഭമേളയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു.നിഷാദ്രജ് ക്രീയിസിലാണ് പ്രധാനമന്ത്രി അരയിൽ ഘട്ട് വഴി ത്രിവേണി സം​ഗമത്തിലെത്തിയത്. യു പി മുഖ്യമന്ത്രി യോ​ഗി ആദ്യത്യനാഥും പ്രധാനമന്ത്രിക്കൊപ്പം മഹാ കുംഭമേളയിൽ പങ്കെടുത്തു. ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി തുടർച്ചയായി സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്,” പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 13 ന്...

‘ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപം, ഒരു ഉപകാരവും നാടിനില്ല’; വിമർശിച്ച് കെ മുരളീധരൻ

തൃശൂർ: ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരുവരും കേരളത്തിന്റെ ശാപമാണെന്നും നാടിന് ഒരു ഉപകാരവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മുരളീധരൻ വിമർശിച്ചത്. കേന്ദ്ര ബജറ്റിന് പിന്നാലെ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരെക്കൊണ്ടും...

സീൻ കുറവാണെന്ന് ദിലീപിന്റെ പരാതി, പൊട്ടിയാൽ കുത്തുപാള എടുക്കുമെന്നായിരുന്നു ലാലേട്ടന്റെ വാക്കുകൾ’; ബോബൻ

മലയളത്തിലെ ഏറ്റവും മികച്ച കോമഡി സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ. ഈ ഹിറ്റ് ദ്വയത്തിന് ഒപ്പം ദിലീപ് കൂടി ചേർന്ന് ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്. അവയിൽ പലതും വമ്പൻ വാണിജ്യ വിജയങ്ങളുമായിരുന്നു. ജനപ്രിയ നായകൻ എന്ന പരിവേഷത്തിലേക്ക് ദിലീപിനെ കൊണ്ട് പോയതിൽ ഇത്തരം കോമഡി ചിത്രങ്ങളാണ് പ്രധാന കാരണമായത്. അത്തരത്തിൽ മലയാളത്തിലെ വൻ ഹിറ്റുകളിൽ ഒന്നായി മാറിയ കോമഡി ചിത്രമാണ് തെങ്കാശി പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് നടൻ...

മഞ്ജു വാര്യർ വീഡിയോ കോൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, പ്രണയം പരസ്യമാക്കുന്നു’; വീണ്ടും സനൽ കുമാർ ശശിധരൻ

കൊച്ചി: മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് മുൻപ് സംവിധായകൻ സനൽകുമാർ പറഞ്ഞിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാൽ ആ ഇഷ്ടം തുറന്നുപറയാൻ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനൽ കുമാർ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പോലീസിൽ പരാതി നൽകി. തന്നെ പുറകെ നടന്ന് പ്രണയം പറഞ്ഞ് ശല്യപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി കേസ് കൊടുത്തത്. പരാതിയിൽ പോലീസ് സനലിനെ അറസ്റ്റും ചെയ്തു. തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു....

എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത്’, മമ്മൂട്ടിയുടെ ചോദ്യം…ഡാൻസിനെ കുറിച്ചും പ്രതികരണം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശസ്ത്രക്രിയ നടത്തിയെന്ന് ബി ഉണ്ണികൃഷ്‌ണൻ

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്‌ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്‌ണൻ...

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം വീട്ടിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം. നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം സെയ്ഫ് താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി ബാന്ദ്ര ഡിവിഷന്‍ ഡിസിപി പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; കല്ലറ തുറക്കാൻ അനുമതി ..

കൊച്ചി: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഹൈക്കോടതി ജില്ലാ കളക്‌ടർക്ക് നൽകി. ഇതോടെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്. ”സമാധിപീഠം”  പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോൾ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ്...

ബോബി ചെമ്മണ്ണൂർ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം’; ഉപാധികളോടെ ജാമ്യം ….

കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു. ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന്...