25 in Thiruvananthapuram
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു.

  സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സന്ദർശനം നടത്തി.

1983 ബാച്ചിലെ ഓൾഡ് ബോയ്സ് അസോസിയേഷൻ (OBA) പൂർവ്വ വിദ്യാർത്ഥികൾ അവരുടെ മാതൃസ്ഥാപനമായ കഴക്കൂട്ടം സൈനിക് സ്കൂളിൽ ഇന്ന് (ഏപ്രിൽ 28) സന്ദർശനം നടത്തി. സ്കൂളിന്റെ പാരമ്പര്യത്തെ ആദരിച്ചും വീരമൃത്യു വരിച്ചവരെ അഭിവാദ്യം ചെയ്തും സ്‌മൃതി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയുമാണ് ദിനാചരണ നടപടികൾ ആരംഭിച്ചത്. തുടർന്ന് ക്ലാസ് മുറികളിലൂടെയും ലബോറട്ടറികളിലൂടെയും അവരുടെ രൂപീകരണ വർഷങ്ങളുടെ പ്രിയപ്പെട്ട ഓർമ്മകൾ ഉണർത്തുന്ന സന്ദർശനമായി. ദക്ഷിണ വ്യോമസേനാ മേധാവിയും കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായഎയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, സ്കൂൾ...

ഇന്ത്യയുടെ തിരിച്ചടി; മരുന്നിനായും പാകിസ്ഥാന്‍ നെട്ടോട്ടമോടേണ്ടി വരും; സംഭരണം ആരംഭിച്ചു.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിയ തിരിച്ചടികള്‍ ഫലം കണ്ടു തുടങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലും ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാകിസ്ഥാന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായി നിലച്ചതിനാല്‍ പാകിസ്ഥാനില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത മരുന്ന് ക്ഷാമം ഉണ്ടാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളത്. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് മരുന്നുകള്‍ വലിയ തോതില്‍...

കടുത്ത നടപടിയുമായി ഇന്ത്യ; മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു, പാക് അധീന കാശ്മീരിൽ വെള്ളം കയറി

ഡൽഹി: പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ സർക്കാർ ഉറി ഡാം തുറന്നുവിട്ടു. ഇതോടെ ഝലം നദിയിലെ ജലനിരപ്പ് അപകടമാർന്ന നിലയിലാണ്. പാക് അധീന കാശ്മീരിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയെന്നാണ് റിപ്പോർട്ട്. ഇവിടെ ഹട്ടിയൻ ബാല ജില്ലയിലെ നദീതീരത്ത് നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. അതേസമയം ഇന്ത്യയുടെ നടപടിയിൽ കടുത്ത ആശങ്കയാണ് പാക് അധീന കാശ്മീരിലെ ഗ്രാമവാസികൾ ഉയർത്തിയത്. ‘ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല. വെള്ളം ഇരച്ചുകയറുകയായിരുന്നു. ഞങ്ങളുടെ ജീവനും സ്വത്തുമെല്ലാം...

ദുഃഖം തളംകെട്ടി കശ്മീര്‍ താഴ്‌വര; തീരാവേദനയിലും മുസാഫിറിനെയും സമീറിനെയും മറക്കാതെ ആരതി

ശ്രീനഗര്‍: ഭൂമിയിലെ സ്വര്‍ഗം ഇപ്പോള്‍ തീരാദുഃഖത്തിലാണ്. പ്രതിഷേധത്തിലാണ്. പഹല്‍ഗാം ആക്രമണം അത്രമേല്‍ കശ്മീരിനെയും കശ്മീര്‍ ജനതയെയും കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. 35വര്‍ഷത്തിനിടെ ഇതാദ്യമായി കശ്മീരിലെ സകല കടകളും അടഞ്ഞ് കിടന്നു. പള്ളികളിലെ ഉച്ചഭാഷിണികളില്‍ നിന്ന് കടകള്‍ അടക്കാനും പ്രതിഷേധിക്കാനും മരിച്ചവര്‍ക്കായി അനുശോചിക്കാനും ആഹ്വാനം ഉയര്‍ന്നു. വ്യാപാരസംഘടനകളെല്ലാം ബന്ദിന് അനുകൂലമായിരുന്നു. തെരുവുകളില്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങി. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മതസംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദെ മജ്ലിസ് ഉലമയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഹുറിയത്ത്...

ഷൈന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു; വെളുത്ത പൊടി തുപ്പി; വെളിപ്പെടുത്തലുമായി സൂത്രവാക്യം സിനിമയിലെ പുതുമുഖ നടി

കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്നുണ്ടായ മോശം അനുഭവം ചിത്രത്തിലെ നായികയായ വിന്‍സി തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ ആകെ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഷൈനെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വിന്‍സിയുടെ തുറന്നുപറച്ചിലോടെ സിനിമയുടെ ഭാവിയും പ്രതിസന്ധിയിലായി. വിന്‍സി എടുത്ത നിലപാടിനെ അനുകൂലിച്ചും ഷൈന്റെ പെരുമാറ്റത്തെ പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച ഒരു നടി...

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ട്രംപ്, അപലപിച്ച് ലോകരാജ്യങ്ങൾ

ന്യൂഡൽഹി: കശ്‌മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ മോദിയുമായി ട്രംപ് ഫോണിലൂടെ സംസാരിച്ചുവെന്നാണ് അടുത്തവൃത്തങ്ങൾ അറിയിച്ചത്. കൂടാതെ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ലോകനേതാക്കൾ രംഗത്തെത്തി. നേരത്തെ സൗദി സന്ദർശനം റദ്ദാക്കി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് നരേന്ദ്ര മോദിയെ വിളിച്ച് ജമ്മു കശ്‌മീരിലെ ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്‍ടപ്പെട്ടതിൽ അഗാധമായ അനുശോചനം അറിയിച്ചു. ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഈ ഹീനമായ...

ഐ എഫ് ഡബ്ലൂ ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു.

*Start* ഐ എഫ് ഡബ്ലൂ ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു… സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ എ പി ജിനൻ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചടങ്ങിൽ ആദരിച്ചു… വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.  

ഷൈന്‍ പൊലീസിന് മുന്നിലേക്ക്… 32 ചോദ്യങ്ങള്‍; നടന്റെ വക്കീല്‍ രാമന്‍പിള്ള, ‘ട്യൂഷന്‍’ കൊടുത്തു

കൊച്ചി: ഹോട്ടലിലെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ തന്നെ ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈന്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും എന്നാണ് പിതാവ് ചാക്കോ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് പൊലീസ്‌നോട്ടിസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു...

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...