31 in Thiruvananthapuram
TV Next News > News > Malayalam > പാലാക്കാരൻ ജിൻസൺ, ഇനി ഓസ്ട്രേലിയൻ മന്ത്രി; ഓസ്ട്രേലിയൻ മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരൻ

പാലാക്കാരൻ ജിൻസൺ, ഇനി ഓസ്ട്രേലിയൻ മന്ത്രി; ഓസ്ട്രേലിയൻ മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരൻ

Posted by: TV Next September 9, 2024 No Comments

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ മലയാളിയും. പാലാ മൂന്നിലവ് സ്വ​ദേശി ജിൻസൺ ചാൾസ് ആണ് ഓസ്ട്രേലിയയിൽ മന്ത്രിയായത്. ആ​ദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടം​ഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടം നേടിയത്. ഓസ്ട്രേലി

 

 

ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിം​ഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ച്ചററായും സേവനം അനുഷ്ഠിക്കുന്നു.

 

 

പ്രവാസി മലയാളികൾക്കായി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ‌ ഇന്റർനാഷണൽ ഫൗണ്ടേഷൻ രാജ​ഗിരി ഹോസ്പിറ്റലുമായി ചേർന്ന് നടപ്പാക്കുന്ന ഫാമിലി കണക്റ്റ് പദ്ധതിയുടെ ഓസ്ട്രേലിയയിലെ നാഷണൽ കോർഡിനേറ്റർ ആണ് ജിൻസൺ ആന്റോ ചാൾസ്. കഴിഞ്ഞ എട്ട് വർഷമായി ലേബർ പാർട്ടി പ്രതിനിധിയും ലേബർ മന്ത്രിസഭയിലെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കെയ്റ്റ് വെർഡൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ലിബറൽ പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജിൻസൺ തിരിച്ച് പിടിച്ചത്. ഓസ്ട്രേലിയയിലെ മറ്റുചില സംസ്ഥാനങ്ങളിൽ മലയാളികൾ മൽസരിച്ചിരുന്നെങ്കിലും ജിൻസൺ ചാൾസ് മാത്രമാണ് വിജയിച്ചത്