25 in Thiruvananthapuram

പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നു, എന്റെ പ്രസ്താവന വളച്ചൊടിച്ചു’: സുരേഷ് ഗോപി]

Posted by: TV Next February 2, 2025 No Comments

കോഴിക്കോട്: പിന്നാക്ക വിഭാ​ഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശ്യത്തോടെയല്ലെന്ന് സുരേഷ് ​ഗോപി. തന്റെ പ്രസ്തവാന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തിട്ടില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആ​ഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു, സുരേഷ് ​ഗോപി പറഞ്ഞു.

38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോ​​ഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് മധ്യവർ​ഗത്തിന്റെ യാതനകളെ പരി​ഗണിച്ചുള്ളതാണ്.

തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന് പറയുന്നത് കുത്തിത്തിരിപ്പുകളാണ്. കേരളത്തിൽ ടൂറിസം വികസനത്തിന് ഈ വർഷവും പണവും വകയിരുത്തിയിട്ടുണ്ട്. പാർലമെന്റിൽ ആയാലും അസത്യ പ്രചാരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോ​ഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അത് വഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കും. ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് മധ്യവർഗ്ഗത്തിന്റെ യാതനകളെ പരിഗണിച്ചുള്ളതാണ്. തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബജറ്റ് എന്ന പറയുന്നത് കുത്തിത്തിരിപ്പുകളാണ്. കേരളത്തിൽ ടൂറിസം വികസനത്തിന് ഈ വർഷവും പണം വകയിരുത്തിയിട്ടുണ്ട്. പാർലമെന്റൽ ആയാലും അസത്യപ്രചരണം എന്നത് വലിയ മുതൽക്കൂട്ടായി മാറിയിരിക്കുകയാണ് ചിലർക്ക്. ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാംസിൽ വയനാട് വന്നിട്ടുണ്ട്. അതുവഴി വയനാടിന് വലിയ ഉന്നമനം ഉണ്ടായിരിക്കും. എംയ്സ് ആഴപ്പുഴയ്ക്ക് കൊടുക്കണം എന്നാണ് എന്റെ ആ​ഗ്രഹം. പാർലമെന്റിൽ എത്തിയപ്പോൾ മുതൽ ആലപ്പുഴക്കായി വാദിക്കുന്ന ആളാണ് ഞാൻ. സർ‌ക്കാര്‌ പക്ഷേ, ആലപ്പുഴയെ ലിസ്റ്റിൽ ഉൾ‌പ്പെടുത്തിയിട്ടില്ല. ആലപ്പുഴയിൽ ആയാലും എയിംസ് കേരള ജനതയ്ക്ക് ഉപകാരപ്രദമാണ്. തന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എയിംസിന്റെ പണിയെങ്കിലും തുടങ്ങിയിരിക്കും. ആലപ്പുഴയും തിരുവനന്തപുരവും പോലെയാകണം. പക്ഷേ അതിന് ചില ചട്ടങ്ങളും നടപടികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതകുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാകും. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നും തിനക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.