28 in Thiruvananthapuram

suresh gopi

പാർട്ടി പ്രവർത്തകരെ അപമാനിച്ചു’; സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...

‘സുരേഷ് ഗോപിയുടേത് തരം താണ നടപടി, മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം’; കെ മുരളീധരൻ

സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുൻ എം പി കെ മുരളീധരൻ. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ട്. അവരെ കൈയ്യേറ്റം ചെയ്യുകയെന്നത് രണ്ടാം തരം നടപടിയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.   വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. പത്രക്കാർക്കെതിരെ കേസ് കൊടുക്കുന്നത് രാഷ്ട്രീയക്കാരന് ചേർന്ന നടപടിയാണോയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. സുരേഷ് ഗോപി ജനപ്രതിനിധിയാണ്, കേന്ദ്രമന്ത്രിയാണ്. സിനിമക്കാർക്ക് ഇവിടെ എന്തും ചെയ്യാനുള്ള...

‘മകളുടെ വിവാഹം 17 ന്, അറസ്റ്റ് ചെയ്യുമെന്ന് ഭയം’; സുരേഷ് ഗോപിയുടെ ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി ജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. ജസ്റ്റിസ് സി.പ്രതീപ്കുമാർ ആണ് ഹർജി പരിഗണിച്ചത്. ഹർജി 8 ന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. മാധ്യമപ്രവർത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവർത്തിക്കുയായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന്...