28 in Thiruvananthapuram
TV Next News > News > Kerala > വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക:

വയനാടിന്റെ പ്രതിനിധിയാകാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക:

Posted by: TV Next November 13, 2024 No Comments

കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ടു ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ ശക്തിയാണ് വോട്ട്. എല്ലാവരും അത് നന്നായി വിനിയോഗിക്കണം. തന്റെ സഹോദരന്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ കൂടെ നിന്നത് വയനാട്ടിലെ ജനങ്ങളാണ്. ഭാരത് ജോഡോ യാത്ര നടത്താനുള്ള കരുത്ത് അദ്ദേഹത്തിന് നല്‍കിയത് ഇവിടുത്തെ ജനങ്ങളാണ്. ഭൂരിപക്ഷത്തെ കുറിച്ച് പ്രത്യേക കണക്കു കൂട്ടല്‍ ഇല്ലെന്നും ജനങ്ങള്‍ എന്ത് തീരുമാനം എടുത്താനും അതില്‍ തനിക്ക് സന്തോഷമാണ്. തിരഞ്ഞെടുപ്പ് ദിനമായതിനാല്‍ ഇപി ജയരാജന്റെ പുസ്തകം സംബന്ധിച്ച വിവാദങ്ങളിലുള്‍പ്പെടെ പ്രതികരിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

വയനാട് മണ്ഡലത്തില്‍ പോളിങ് മികച്ച രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 27.48 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം നീട്ട ക്യൂവാണ്. 11 മണിവരേയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഏറനാട് മണ്ഡലത്തിലാണ്. 23.41 ശതമാനമാണ് ഇവിടുത്തെ പോളിങ്. 19.49 ശതമാനം രേഖപ്പെടുത്തിയ സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും കുറവ്. ചിലയിടങ്ങളില്‍ യന്ത്രതകരാർ കാരണം പോളിങ് തടസ്സപ്പെട്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചു.