25 in Thiruvananthapuram
TV Next News > News > Kerala > പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം വൻ ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ്

പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം വൻ ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ്

Posted by: TV Next October 23, 2024 No Comments

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം  ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി  റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

 

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്ന് തുടങ്ങുന്ന റോഡ്ഷോയിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അനുഗമിക്കും. സമാപന വേദിയിൽ വച്ച് പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തുടർന്ന് പന്ത്രണ്ടരയോടെ പ്രിയങ്ക സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് വേണ്ടി പത്രിക സമർപ്പിക്കും. സോണിയ ഗാന്ധി ഉൾപ്പെടെ പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. ഭർത്താവ് റോബർട്ട് വദ്രയ്ക്കും കുടുംബത്തിനും ഒപ്പമാണ് പ്രിയങ്ക ഗാന്ധി ഇന്നലെ വായനാട്ടിലെത്തിയത്. റോഡ്ഷോയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്തേക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഒരുമിച്ച് വയനാട്ടിൽ എത്തുന്നു എന്നതാണ് ഇത്തവണ ഏറ്റവും വലിയ പ്രത്യേകത. സോണിയയുടെ വയനാട്ടിലെ പ്രഥമ സന്ദർശനം കൂടിയാണിത്. വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോൾ കോൺഗ്രസ് ക്യാംപ് ആവേശത്തിലാണ്. രാഹുൽ മത്സരിക്കുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ മുതിർന്ന നേതാക്കളും മുൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ പ്രചരണത്തിന് ഇറങ്ങുന്നുണ്ട് എന്നതാണ് പ്രത്യേകത. കൂടാതെ ഗാന്ധി മണ്ഡലംഉപേക്ഷിച്ചില്ല എന്ന പ്രതീതി ഉണ്ടാക്കാൻ പ്രിയങ്കയുടെ വരവിന് കഴിഞ്ഞുവെന്നതും അനുകൂല ഘകമാണെന്ന് അവർ വിലയിരുത്തുന്നു.

അതേസമയം, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ ജനവിധി തേടിയ രാഹുൽ രണ്ടിടത്തും ഉജ്ജ്വല ജയം നേടിയിരുന്നു. ഇതോടെ ഇതിൽ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നത്. സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വടക്കേ ഇന്ത്യയിലെ കോൺഗ്രസ് മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരാനാണ് അദ്ദേഹം റായ്ബറേലി തിരഞ്ഞെടുത്തത്. ഇതോടെയാണ് മണ്ഡലത്തിൽ പ്രിയങ്ക മത്സരിക്കാൻ എത്തുന്നത്.