31 in Thiruvananthapuram
TV Next News > News > Malayalam > ബെംഗളൂരുവിനെ വിറപ്പിച്ച് തീവ്രമഴ; സ്‌കൂളുകൾക്ക് നാളെ അവധി, ഓറഞ്ച് അലർട്ട് :

ബെംഗളൂരുവിനെ വിറപ്പിച്ച് തീവ്രമഴ; സ്‌കൂളുകൾക്ക് നാളെ അവധി, ഓറഞ്ച് അലർട്ട് :

Posted by: TV Next October 15, 2024 No Comments

ബെംഗളൂരു:  വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് രാവിലെ മുതൽ പെയ്യുന്നത്. ഇതോടെ നഗരത്തിലെ സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും നഗരത്തിൽ മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

ബെംഗളൂരു അർബൻ ജില്ലാ കലക്‌ടർ ജഗദീഷയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ഐടി കമ്പനികളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ മഴയാണ് നഗരത്തിന്റെ  പെയ്‌തത്‌.

 

നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബെംഗളുരുവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ ശക്തമായ മഴയ്ക്ക് നഗരം സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ദസറ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നതിന് പിന്നാലെയാണ്  മഴ എത്തുന്നത്.

 

`ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഉൾപ്പെടെ നടത്താനാണ് പല സ്‌കൂളുകളും ആലോചിക്കുന്നതെന്നാണ് വിവരം.  വാൽമീകി ജയന്തി ആയതിനാലാണ് മറ്റന്നാൾ അവധി. അതുകൊണ്ട് തന്നെ ശക്തമായ മഴയുടെ സാഹചര്യത്തിൽ രണ്ട് ദിവസം സ്‌കൂളുകൾ അടഞ്ഞുകിടക്കും. അതേസമയം, കനത്ത മഴയിൽ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായി. കൂടാതെ ചിലയിടത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്‌തിട്ടുണ്ട്‌. പലയിടത്തും മരങ്ങൾ കടപുഴകുകയും വൈദ്യുതി ബന്ധം തകരാറിലാവുകയും ഒക്കെ ചെയ്‌തിട്ടുമുണ്ട്‌. ഇതോടെ ഭരണകൂടം കൂടുതൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

 

കൂടാതെ ജനങ്ങളോട് നിർദ്ദേശങ്ങൾ പാലിക്കാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രമെ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ യെലഹങ്ക സോണിൽ ചൊവ്വാഴ്‌ച കനത്ത മഴയാണ് പെയ്‌തത്‌. ചൗഡേശ്വരി നഗറിൽ 73.5 മില്ലിമീറ്റർ മഴയും പെയ്‌തിരുന്നു. നഗരത്തിലെ ഏറ്റവും ഉയർന്ന മഴയാണ് ഇവിടെ പെയ്‌തത്‌. ജക്കൂർ ബെൽറ്റിൽ 65.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിരുന്നു.