27 in Thiruvananthapuram
TV Next News > News > News > തമിഴ്‌നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, ജാഗ്രതാ

തമിഴ്‌നാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, ജാഗ്രതാ

1 week ago
TV Next
14

ചെന്നൈ: സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ച സാഹചര്യത്തിൽ നാല് ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കൂടാതെ ഐടി കമ്പനികളോട് ജീവനക്കാർക്ക് പതിനേഴാം തീയതി വരെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകാനും സ്‌റ്റാലിൻ നിർദ്ദേശിച്ചു.

 

 

 

 

 

 

 

 

 

 

 

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒക്ടോബർ പതിനാല് മുതൽ പതിനേഴ് വരെ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. പുതുച്ചേരി, കാരയ്‌ക്കൽ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

 

 

 

മഴ സാഹചര്യം വിലയിരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു.  അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് എംകെ സ്‌റ്റാലിൻ  . വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ടീമുകളുടെയും ബോട്ടുകളുടെയും സാന്നിധ്യം, എംആർടിഎസ്, മെട്രോ സർവീസുകൾ വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശങ്ങൾ സ്‌റ്റാലിൻ യോഗത്തിൽ മുന്നോട്ട് വച്ചിരുന്നു. കൂടാതെ മറ്റ് മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തി.

 

മത്സ്യത്തൊഴിലാളികൾ, , ടു വീലർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, ഹോസ്‌റ്റലുകളിൽ കഴിയുന്നവർ, വിനോദ യാത്രകൾ നടത്തുന്നവർ,  വ്യവസായ പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, വരാനിരിക്കുന്ന കനത്ത മഴയെ മുന്നിൽ കണ്ട് പ്രവർത്തിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

 

ഒക്ടോബർ 14 മുതൽ 16 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് തമിഴ്‌നാടിന് മഴ സൃഷ്‌ടിക്കുന്നത്.

 

Leave a Reply