ഡൽഹി: കാൽസ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹ ഗുളികകൾ, ഉയർന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും പുതിയ പ്രതിമാസ ഡ്രഗ് അലേർട്ട് ലിസ്റ്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ( സി ഡി എസ് സി ഒ ) 50 ലധികം മരുന്നുകളെ നിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു
വൈറ്റമിൻ സി, ഡി 3 ഗുണികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, ആന്റി ആസിഡ് പാൻ – ഡി പാരസെറ്റാമോൾ ഗുളികകൾ ഐ പി 500 മില്ലി ഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെയുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 53 മരുന്നുകളാണ് ഡ്രഗ് റെഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.
ഹെറ്ററോ ഡ്രഗ്സ്, ആൽകം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക് ലിമിറ്റഡ് ( എച്ച് എ എൽ ), കർണാടക ആന്റി ബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെഗ് ലൈഫ് സയൻസസ്, പ്യുവർ ആന്റ് ക്യൂർ ഹെൽത്ത് കെയൿ തുടങ്ങിയവയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ പി എസ് യു ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക് ലിമിറ്റഡ് നിർമിക്കുന്ന മെട്രോണിഡാസോൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്യുന്ന, ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ ആന്റ് ക്യൂർ ഹെൽത്ത് കെയർ നിർമ്മിച്ചതുമായ ഷെൽകലും പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു.
കൊൽക്കത്തയിലെ ഡ്രഗ് ടെസ്റ്റിംഗ് ലാബ് അൽകെം ഹെൽത്ത് സയൻസിന്റെ ആന്റി ബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട ഹൈദരബാദ് ഉള്ള ഹെറ്ററോയുടെ സെപോഡെം എക്സ്പി 50 സസ്പെൻഷൻ നിവവാരമില്ലാത്തതാണ് എന്ന് ഇതേ ലാബ് വ്യക്തമാക്കി.
കർണാടക ആന്റി ബയോടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാരസെറ്റാമോൾ ഗുണികകളും ഗുണനിലവാര ആശങ്കകൾ ഉയർത്തുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളുടെ രണ്ട് ലിസ്റ്റുകൾ ഡ്രഗ് റെഗുലേറ്റർ പങ്കിട്ടു. ഒന്നിൽ 48 ജനപ്രിയമായ അടങ്ങിയിട്ടുണ്ടെങ്കിലും മരുന്നുകൾ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇത് തങ്ങൾ നിർമിച്ച പ്രൊഡക്റ്റ് അല്ലെന്നും വ്യാജമരുന്നാണെന്നും യഥാർത്ഥ നിർമ്മാതാവ് അറിയിച്ചതായാണ് വിവരം. മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള 156 ൽ അധകം ഫിക്സഡ് ഡോസ് ഡ്രഗ്സ് കോമ്പിനേഷൻ ആഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ നിരോധിച്ചിരുന്നു. ഇവയിൽ ജനപ്രിയ പനി മരുന്നുകൾ. വേദന സംഹാരികൾ, അലർജി ഗുളികൾ എന്നിവ ഉൾപ്പെടുന്നു.