27 in Thiruvananthapuram
TV Next News > News > Kerala > ശശി തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശത്തിൽ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ശശി തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശത്തിൽ നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

1 month ago
TV Next
49

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്

 

നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് തരൂരിന്റെ ഹർജി ഇന്ന് പരിഗണിച്ചത്. തുടർന്ന് ഈ ബെഞ്ച് ഹർജിയിൽ നോട്ടീസ് പുറപ്പെടുവിക്കുകയും നടപടികൾ സ്‌റ്റേ ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.

 

ശിവലിംഗത്തിന് മുകളിൽ ഇരിക്കുന്ന തേൾ എന്നായിരുന്നു നരേന്ദ്ര മോദിയെ തരൂർ വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ 2012ൽ കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്ന് ചില വാക്കുകൾ ഉദ്ധരിക്കുക മാത്രമാണ് തരൂർ ചെയ്‌തതെന്നാണ്‌ അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് അലി ഖാൻ കോടതിയെ അറിയിച്ചത്.

2012ൽ പ്രശ്‌നം ഇല്ലാതിരുന്നിട്ട് എങ്ങനെയാണ് 2018ൽ ഈ പരാമർശം അപകീർത്തികരമായത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. ഈ പരാമർശം ഒരു വ്യക്തിയുടെ അജയ്യതയുടെ പ്രതീകമാണെന്ന് ജസ്‌റ്റിസ്‌ ഋഷികേശ് റോയ് നിരീക്ഷിക്കുകയും ചെയ്‌തു. എന്തുകൊണ്ടാണ് ഇതൊരു പ്രശ്‌നമായി ഉയർന്നുവന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ ഡൽഹി ഹൈക്കോടതി ശശി തരൂരിന്റെ ഹർജി തള്ളിയിരുന്നു. നിലവിലെ നടപടികൾ റദ്ദാക്കുന്നതിന് യാതൊരു കാരണവുമില്ലെന്നും വിചാരണ കോടതി നടപടികൾ തുടരുന്നതാണ് ഉചിതമാണെന്നും ആയിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ തരൂരിന് ആശ്വാസമാണ് എന്നതാണ് ഏറ്റവും പ്രധാന കാര്യം.

 

 

ബിജെപി ഡൽഹി ഘടകം വൈസ് പ്രസിഡണ്ടായിരുന്ന മുതിർന്ന നേതാവ് രാജീവ് ബബ്ബറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് എംപിക്കെതിരെ നടപടിയെടുത്തത്. തുടർന്ന് 2020ൽ ഡൽഹി ഹൈക്കോടതിയിൽ ശശി തരൂർ തനിക്കെതിരായ മാനനഷ്‌ട നടപടികളെ ചോദ്യം ചെയ്‌തു കൊണ്ട് ഹർജി സമർപ്പിക്കുകയായിരുന്നു. 2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിൽ വച്ചായിരുന്നു ശശി തരൂർ പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രയോഗം മതവിശ്വാസം തന്റെ വൃണപ്പെടുത്തി എന്ന് കാട്ടി രാജീവ് ബബ്ബർ കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോൾ സുപ്രീം കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.

 

 

നേരത്തെ സമാനമായ രീതിയിൽ ക്രിമിനൽ മാനനഷ്‌ടക്കേസിൽ ശിക്ഷ വിധിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്‌ടമായിരുന്നു. എന്നാൽ പിന്നീട് ഇത് പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും അപകീർത്തി കേസ് പല രാഷ്ട്രീയ നേതാക്കളുടെയും പേടി സ്വപ്‌നമാണ് എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിലാണ് തരൂരിന് എതിരായ നടപടികളും നിർണായകമാവുന്ന

 

Leave a Reply