ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ബി ജെ പി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സിംഹാസനത്തില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പ്രഖ്യാപനം...
ശ്രീനഗര്‍: രജൗരി ജില്ലയിലെ താന മണ്ഡി പ്രദേശത്ത് ജമ്മു കശ്മീര്‍ പൊലീസ് സംഘത്തിന് നേരെ ഭീകരരുടെ വെടിവെയ്പ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും മേഖലയില്‍ വന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് എന്നും പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഗ്രാമവാസികളും കടയുടമകളും പറഞ്ഞു. കശ്മീരിലെ ഷോപ്പിയാനിലേക്കുള്ള മുഗള്‍ റോഡിനെ സന്ധിക്കുന്ന രജൗരി-ഡികെജി-ബഫ്ലിയാസ് റോഡിലാണ് തനമണ്ടി സ്ഥിതി ചെയ്യുന്നത്. ഏകദേശം...