ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായുള്ള 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 11.43 കോടി വോട്ടര്‍മാരാണ് ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും.
ആറാം ഘട്ടത്തില്‍ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഹരിയാന (10), ഡല്‍ഹി (7), ഉത്തര്‍പ്രദേശ് (14) ബീഹാര്‍ (8), പശ്ചിമ ബംഗാള്‍ (8), ജാര്‍ഖണ്ഡ് (4), ജമ്മു കശ്മീര്‍ (1), ഒഡിഷ (6) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയോടെ 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിംഗ് നടപടികള്‍ പൂര്‍ത്തിയാകും. അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
പോളിംഗ് കൂടുതൽ പശ്ചിമബംഗാളിൽ ,കുറവ് യുപിയിൽ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 70.19 ശതമാനം, ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ്, 43.95 ശതമാനം. ഡൽഹിയിൽ 44.58 ശതമാനവും ബിഹാറിൽ 45.21 ശതമാനവും ജാർഖണ്ഡിൽ 54.34 ശതമാനവും ജമ്മു കശ്മീരിൽ 44.41 ശതമാനവും ഒഡീഷയിൽ 48.44 ശതമാനവും ഹരിയാനയിൽ 46.26 ശതമാനവുമാണ് പോളിംഗ്.