ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 ഒന്നാം ഘട്ടം Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് വെള്ളിയാഴ്ച്ച നടക്കും. 17 സംസ്ഥാനങ്ങള്‍, നാല് കേന്ദ്ര ഭരണ പ്രദേശങ്ങള്‍, അരുണാചല്‍, സിക്കിംഗ് നിയമസഭകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. മൊത്തം 102 മണ്ഡലങ്ങളാണ് ഉള്ളത്. ഏഴ് ഘട്ടമായിട്ടാണ് പോളിംഗ് നടക്കുന്നത്. മൊത്തം നാല് സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്രപ്രദേശും സിക്കിമുമാണ് ആ സീറ്റുകള്‍. ആദ്യ ഘട്ടത്തില്‍ അരുണാചല്‍ പ്രദേശും സിക്കിമും മാത്രമാണ് ഉള്ളത്. ബിജെപി ഇത്തവണ 370 സീറ്റ് നേടുമെന്നാണ് പ്രചാരണത്തില്‍ ഉടനീളം ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി 400 സീറ്റ് എന്‍ഡിഎ നേടുമെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകളും നേടാനായിരുന്നു.

ആദ്യ ഘട്ടത്തില്‍ അതുകൊണ്ട് ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. കൂടുതല്‍ സീറ്റുകള്‍ ഇവിടെ നേടിയില്ലെങ്കില്‍ 400 സീറ്റെന്ന ലക്ഷ്യം ബിജെപിക്ക് നേടാനാവില്ല. അതേസമയം പ്രതിപക്ഷ സഖ്യത്തിനും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകള്‍, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 8, മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ് 5, അരുണാചല്‍പ്രദേശ് 2, മേഘാലയ 2, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 1, മിസോറം 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, സിക്കിം1, ലക്ഷദ്വീപ് 1 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന് പുറമേ അസമിലെയും മഹാരാഷ്ട്രയിലെയും അഞ്ച് സീറ്റുകള്‍, ബീഹാറില്‍ നാല്, പശ്ചിമ ബംാഗളില്‍ മൂന്ന്, മണിപ്പൂരില്‍ രണ്ട്, ത്രുപുര, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഒരു സീറ്റ് എന്നിവയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.