32 in Thiruvananthapuram

രാം ഗോപാൽ വർമ്മയുടെ ‘സാരി’യിൽ നായിക വൈറൽ മോഡൽ; ഫസ്റ്റ് ലുക്ക് പോസ്റ്റ്‌ വൈറൽ

Posted by: TV Next January 2, 2024 No Comments

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ് തന്നെ സിനിമയിലേക്കു ക്ഷണിച്ച രാം ഗോപാൽ വർമയുടെ ട്വീറ്റ് വാർത്തയായിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെടുകയും തനിക്കു ചേരുന്ന വേഷമാണെങ്കിൽ അഭിനയിക്കും എന്നുമായിരുന്നു ശ്രീലക്ഷ്മി പറഞ്ഞത്.

സാരിയുമായി ബന്ധപ്പെട്ടൊരു സിനിമ ചെയ്യുന്നതിനു വേണ്ടിയാണ് രാംഗോപാൽ വർമ ശ്രീലക്ഷ്മിയെ തേടിയെത്തിയത് എന്ന് ആദ്യത്തെ പോസ്റ്റിൽ തന്നെ അറിയിച്ചിരുന്നു. കഥയും കഥാപാത്രവും അറിഞ്ഞതിനു ശേഷം തന്റെ തീരുമാനം അറിയിക്കാമെന്നാണ് അന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ സിനിമാ പ്രഖ്യാപനം ആരാധകരെ സംബന്ധിച്ച് ഒരു സർപ്രൈസ് ആയി മാറിയിരിക്കുകയാണ്.

അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ലോക സാരി ദിനത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും രാം ഗോപാല്‍ വർമ പുറത്തു വിട്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് പോസ്റ്റ്‌ വൈറലായത്. സിനിമയിലേക്ക് ചുവടു വയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തിയിട്ടുണ്ട്. ആരാധ്യ ദേവി എന്നാകും ഇനി മുതൽ ശ്രീലക്ഷ്മി അറിയപ്പെടുക എന്നാണ് ഇൻസ്റ്റയിലൂടെ രാം ഗോപാൽ അറിയിച്ചത്.

ഇൻസ്റ്റഗ്രാമിലും പേര് ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കോട്ടയം സ്വദേശിയായ ശ്രീലക്ഷ്മി സതീഷ്, തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ എം.എസ്‌സി. കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. ബിരുദപഠനം കോട്ടയം സി.എം. എസിലായിരുന്നു. നേരം പോക്കിന് വേണ്ടി റീല്‍സ് ചെയ്തു തുടങ്ങിയ ചില പരസ്യ വീഡിയോകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.