31 in Thiruvananthapuram

Tomb opened

നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു: ഗോപന്‍ സ്വാമിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും .

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. മക്കളും ഭാര്യയും മൊഴി നല്‍കിയത് പോലെ കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും നിന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്.     കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രം നീക്കി നടത്തിയ പരിശോധനയില്‍ തന്നെ...