അകാല വാർദ്ധക്യം പലർക്കും ഒരു ആശങ്കയാണ്, കാരണം യഥാർത്ഥ പ്രായത്തേക്കാൾ പ്രായക്കൂടുതൽ കാണുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇങ്ങനെ ചർമ്മത്തിന് പ്രായം തോന്നിക്കാൻ കാരണം നമ്മൾ ചെയ്യുന്ന ചില അബദ്ധങ്ങൾ തന്നെയാണ്. പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുന്ന ചില ശീലങ്ങളുണ്ട്. ഇത് കൂടുതൽ ക്ഷീണിച്ച രൂപത്തിലേക്ക് നയിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തെയും യുവത്വത്തെയും ഇത് ബാധിക്കുന്നു. എന്തൊക്കെയാണ് ഇവ എന്ന് നോക്കാം ഒരുപാട് സമയം സ്‌ക്രീനുകളിൽ ഉറ്റുനോക്കുത് പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കും. ഇത് ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിൻ്റെ പാടുകൾ...