30 in Thiruvananthapuram

pulsar suni

പൾസർ സുനി കൊലയൊന്നും ചെയ്തിട്ടില്ലല്ലോ, അതിജീവിത അടുത്ത ദിവസം പണിക്ക് പോയില്ല’; മെൻസ് അസോസിയേഷൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ മോചിതനായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൂമാലയിട്ടായിരുന്നു സുനിയെ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ സ്വീകരിച്ചത്. ജയ് വിളികളും ഇവർ നടത്തി. ഇപ്പോഴിതാ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.     പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായാണ് അയാളെ സബ് ജയിലിൽ പാർപ്പിച്ചത്. അയാൾ തെറ്റുകാരനാണോ അല്ലയോ...