പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...
പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ...