മുംബൈ: സമീപകാലത്ത് രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് നിരക്കിലുള്ള ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസം 58 പൈസ ഇടിഞ്ഞ് റെക്കാഡ് ഇടിവായ 86.62 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന ഇടിവായിരുന്നു ഇത്. പിന്നീട് റെക്കോർഡ് ഇടിവില്‍ നിന്നും കരകയറിയ രൂപയുടെ ഇന്നത്തെ ഡോളറുമായുള്ള വിനിമയ നിരക്ക് 86.46 രൂപയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികളും മികച്ച രീതിയില്‍ മുന്നേറ്റം തുടരുകയാണ്....