കോഴിക്കോട്: മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായർ (91) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറിയ കഥാകാരന്റെ വിയോഗം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സക്കിടേയുണ്ടായ ഹൃദയാഘാതമാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ മോശമായെന്ന റിപ്പോർട്ട് ഏതാനും സമയം മുമ്പ് പുറത്ത് വന്നിരുന്നു. ശ്വാസ...