26 in Thiruvananthapuram

modi

റഷ്യ-യുക്രൈൻ സംഘർഷം; പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ,വഴിതെളിയിച്ചത് ഈ കേന്ദ്ര നയങ്ങൾ

റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന്...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ആറ് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് പട്രോളിംഗ്

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും അക്രമം. അക്രമത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുക്കി വിമതർ എന്ന് സംശയിക്കുന്നവർ നുങ്‌ചാപ്പി ഗ്രാമത്തിൽ ആക്രമം നടത്തിയെന്നും 63 കാരനായ യുറെംബം കുലേന്ദ്ര സിംഹ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. കുക്കി വിമതർ റോക്കറ്റ് ബോംബ് ഉപയോഗിച്ച് മൊയ്‌റാംഗ് പട്ടണത്തിൽ വയോധികനായ മെയ്തേയ് വിഭാ​ഗത്തിൽപ്പെട്ട ആളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. മെയ്തേയ് സമുദായത്തിലെ സായുധ സംഘങ്ങളും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വെടിവെപ്പിലാണ് മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു...

സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11.9 ബില്യൺ റിയാല്‍: 2022 ന് ശേഷമുള്ള ഉയർന്ന നിരക്ക്

റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും...

അദാനിയ്ക്കും ഐടിസിക്കും മുട്ടന്‍പണി കൊടുക്കാന്‍ അംബാനി; 3900 കോടിയുടെ പുതിയ പ്ലാന്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പ്രഥമസ്ഥാനീയരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇപ്പോള്‍ എഫ്എംസിജി മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് അതിന്റെ എഫ്എംസിജി യൂണിറ്റില്‍ ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയിലെ വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, അദാനി വില്‍മര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് റിലയന്‍സ് മത്സരിക്കാനൊരുങ്ങുന്നത്. ജൂലൈ 24 ന് ചേര്‍ന്ന അസാധാരണമായ ഒരു...

എഡിജിപിക്കെതിരെ നടപടിയെടുക്കില്ല: കാരണം മുഖ്യമന്ത്രിയുടെ രഹസ്യങ്ങള്‍ അദ്ദേഹത്തിന് അറിയാം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പി ശശിയാവട്ടെ അദ്ദേഹത്തിന്റെ...

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വ്രതം നോറ്റ് പ്രധാനമന്ത്രി;ഉറക്കം നിലത്ത്, ഉള്ളിയും വെളുത്തുള്ളിയും ഉപയോ​ഗിക്കില്ല

ന്യൂഡൽഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർശനമായ ആചാരങ്ങളും വ്രതങ്ങളും പാലിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കർശനമായി “യാം നിയമങ്ങൾ” പാലിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 11 ദിവസം അദ്ദേ​ഹം വ്രതം തുടരും. ധ്യാനവും മനസ്സും ശരീരവും ശുദ്ധീകരിക്കലും ഉള്ളി, വെളുത്തുള്ളി എന്നിങ്ങനെയുള്ള പല വസ്തുക്കളും ഒഴിവാക്കുന്ന പ്രത്യേക “സാത്വിക്” ഭക്ഷണവും ഉൾപ്പെടുന്നു. ഒരു പുതപ്പ് മാത്രം പുതച്ച് തറിയിലാണ് അദ്ദേഹം കിടക്കുക. തേങ്ങാ വെള്ളം...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; നാളെ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് ആറരയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടർ മാർ​ഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെ പി സി സി ജം​​ഗ്ഷനിൽ എത്തി റോഡ് ഷോയിൽ പങ്കെടുക്കും.   രാത്രി ഏഴ് മണിക്കും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജം​​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജം​ഗ്ഷനിൽ എത്തി ​ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു...

”அண்ணாமலை தான் CM”.. ரஜினி சொன்ன ரகசியத்தை துக்ளக் விழாவில் உடைத்த ஆடிட்டர் குருமூர்த்தி!

சென்னை: ரஜினிகாந்திடம் நீங்க முதலமைச்சராக விருப்பமில்லை என்கிறீர்கள், வேறு யார் முதலமைச்சராக வரக்கூடும் என தாம் கேட்டதற்கு ”அண்ணாமலைன்னு ஒருவர் இருக்காரு சார்” என்று தன்னிடம் ரஜினிகாந்த் பதிலளித்ததாக துக்ளக் விழாவில் ஆடிட்டர் குருமூர்த்தி பேசியிருக்கிறார். நான்கைந்து ஆண்டுகளுக்கு முன்னர் ரஜினி தன்னிடம் சொன்னதை, ஆடிட்டர் குருமூர்த்தி இப்போது போட்டு உடைப்பதற்கு காரணம் நாடாளுமன்றத் தேர்தலில் ரஜினிகாந்த் ரசிகர்களின் வாக்குகளை அறுவடை செய்யவா என்ற விவாதம் எழுந்துள்ளது. அண்ணாமலையை பற்றி ரஜினிகாந்த் தன்னிடம் கூறிய போது தனக்கு...

അടല്‍ സേതു ഉദ്ഘാടനം ചെയ്ത് മോദി; മുംബൈ ടു നവി മുംബൈ യാത്ര രണ്ട് മണിക്കൂറില്‍ നിന്ന് 20 മിനിറ്റിലേക്ക്..!

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ( എം ടി എച്ച് എല്‍ ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അടല്‍ ബിഹാരി വാജ്പേയി സെവ്രി – നവ ഷെവ അടല്‍ സേതു എന്ന് പേരിട്ടിരിക്കുന്ന കടല്‍പ്പാലം ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്നു. ഇത് നിലവിലെ രണ്ട് മണിക്കൂര്‍ യാത്രയെ ഏകദേശം 15-20 മിനിറ്റായി കുറയ്ക്കും. 17,840 കോടി രൂപ ചെലവിട്ടാണ് 21.8 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള...

‘രാജ്യത്ത് മോദി തരംഗം’, കർണാടകയിലെ 28 സീറ്റുകളില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിജെപി

ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും....