തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് നാളെ ബിജെപി ഹർത്താൽ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാവും ഹർത്താൽ. ആവശ്യസേവനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിപക്ഷ സംഘടനകൾ ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിപി ദിവ്യക്കെതിരെ കേസെടുക്കണം...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു. സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്....