ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് തട്ടിപ്പില്‍ കേസെടുത്തതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ധാര്‍മികത ഉയര്‍ത്തിപിടിച്ച് രാജിവെക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ആവശ്യപ്പെട്ടു. റദ്ദാക്കിയ ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയതിന് ബെംഗളൂരു കോടതിയാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇഡി അധികൃതര്‍, ദേശീയ-സംസ്ഥാന തലത്തിലെ ബിജെപിയുടെ ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എഫ്‌ഐആറില്‍ ബിജെപിയുടെ കര്‍ണാടക അധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ...