ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്‌ച ഒറ്റ ദിവസം നൂറോളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒറ്റ ദിവസം ഇത്രയധികം വിമാനങ്ങളെ വ്യാജ ബോംബ് ഭീഷണി ബാധിക്കുന്ന സംഭവം വിരളമാണ്. കഴിഞ്ഞ രണ്ടാഴ്‌ച കാലയളവിനിടെ ഏകദേശം അഞ്ഞൂറിലധികം വിമാന സർവീസുകളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചിരിക്കുന്നത്. ആകെ 510 വിമാന സർവീസുകളെയാണ് ഇത് ബാധിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടുന്നുണ്ട്. എല്ലാ ഭീഷണികളും പിന്നീട് പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഭൂരിഭാഗവും സമൂഹ...
ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനിടെ 12 വിമാന സർവീസുകൾക്ക് നേരെയാണ് ഇത്തരത്തിൽ അജ്ഞാതരുടെ ബോംബ് ഭീഷണി സന്ദേശം വന്നത്.രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കി വ്യാജ ബോംബ് ഭീഷണി പരമ്പര തുടരുന്നു ഏറ്റവും ഒടുവിൽ ആകാശ എയർ, ഇൻഡിഗോ വിമാനങ്ങളെയാണ് വ്യാജ ബോംബ് ഭീഷണി ബാധിച്ചത്. ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം എന്നിവയ്ക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. തുടർന്ന് ഡൽഹിയിലും അഹമ്മദാബാദിലുമായി ഇരുവിമാനങ്ങളും അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു....