കൊച്ചി; നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാവിലെ തന്നെ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ കോടതി വ്യക്തമാക്കിയിരുന്നു. 3.30യ്ക്കാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് കോടതി നിർദേശിച്ചു. ബോബി ഷെയിമിങ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയായ കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ വാദപ്രതിവാദങ്ങളാണ് ഇന്ന്...