26 in Thiruvananthapuram

health updates

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍… അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം,

കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.     മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന്...