24 in Thiruvananthapuram

haryana election result

ആഘാതത്തിൽ നിന്നും മുക്തരാകാതെ കോൺഗ്രസ്; ഹരിയാനിൽ ഇവിഎം തിരിമറി സംശയം..കമ്മീഷന് പരാതി നൽകി

ഡൽഹി:അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഇപ്പോഴും ഹരിയാന കോൺഗ്രസ്. എക്സിറ്റ് പോളുകൾ ഒന്നടങ്കം കൂറ്റൻ വിജയം പ്രവചിച്ചിട്ടും കനത്ത പരാജയം രുചിച്ചത് ഉൾക്കൊള്ളാൻ ഇപ്പോഴും നേതൃത്വത്തിന് സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചിടത്താണ് കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടമാകുന്നത്. ഇതോടെ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നോയെന്ന സംശയമാണ് കോൺഗ്രസ് ഉയർത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്.     കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ്, അജയ് മാക്കൻ,...

ഹരിയാനയിലെ ജനവിധിയല്ല ഇത്, ഫലം അംഗീകരിക്കില്ല’; തിരഞ്ഞെടുപ്പ് ഫലത്തെ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്. തീര്‍ത്തും ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണ് ഈ ഫലമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തെ പാര്‍ട്ടി തള്ളി. നേരത്തെ തിരഞ്ഞെടുപ്പ കമ്മീഷന് കോണ്‍ഗ്രസ് കത്തയിച്ചിരുന്നു. ഫലം അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ പതിയെയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.   വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നായിരുന്നു ട്രെന്‍ഡുകള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേരയും ഇവിഎമ്മുകളെയാണ് കുറ്റപ്പെടുത്തിയത്. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്ത് പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന്...

ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരം പിടിക്കും: പ്രതീക്ഷ കൈവിടാതെ ഭൂപീന്ദർ സിങ് ഹൂഡ

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിതമായ തിരിച്ച് വരവാണ് ബി ജെ പി നടത്തിയിരിക്കുന്നത്. ആകെ 90 സീറ്റുകളുള്ള ഹരിയാനയില്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ തങ്ങളുടെ വോട്ട് നില 70 ന് മുകളിലേക്ക് ഉയർത്തിയെങ്കിലും പിന്നീട് ബി ജെ പി അതിശക്തമായി തിരിച്ച് വരികയായിരുന്നു. അതേസമയം നിലവില്‍ ബി ജെ പി മുന്നേറുകയാണെങ്കിലും കോണ്‍ഗ്രസ് തിരിച്ച് വരുമെന്നാണ് പാർട്ടിനേതാവുംമുന്‍മുഖ്യമന്ത്രിയുമായമുന്‍മുഖ്യമന്ത്രിയുമായ  ഭൂപീന്ദർ സിങ് ഹൂഡ വ്യക്തമാക്കുന്നത്.   ഹരിയാനയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരുമെന്നും ജനങ്ങളില്‍ വിശ്വാസമുണ്ടെന്നുമാണ്...