നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ പലരും അതിനാല്‍ രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കിയവരാണ്. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും. ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണത്തെ എതിര്‍ക്കുന്നു. ഇവരെല്ലാം ശരിവയ്ക്കുന്നതും...