30 in Thiruvananthapuram

films

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും; നീക്കങ്ങൾ തുടങ്ങി സർക്കാർ

ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.   ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ...