ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷിക്കപ്പെട്ട കേസിൽ...
വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിന് കീഴിലുള്ള നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, നിരവധി യു എസ് സർവകലാശാലകൾ അവരുടെ വിദേശ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നത് പരിഗണിക്കണമെന്ന് സർവകലാശാലകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റം കേന്ദ്രീകരിച്ചുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രനിരോധനം...
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63...