കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്‌മിതയാണ് ഭാര്യ, മകൾ പാർവതി. അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...