ന്യൂയോർക്ക്: യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്‌തീനികളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചതിന് ശേഷം യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്നും അത് വികസിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. അപ്രതീക്ഷിതമായാണ് ട്രംപ് നിർണായക കൂടിക്കാഴ്‌ചയിൽ അസാധാരണ നിർദ്ദേശം മുന്നോട്ട് വച്ചത്. പലസ്‌തീനുകളും ഇരു രാജ്യങ്ങളും നിർദ്ദേശം പാടെ നിരസിച്ചിട്ടും, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഈജിപ്‌ത്, ജോർദാൻ തുടങ്ങിയ...
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ ഫലം പുറത്ത്. XD 387132 നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്. കണ്ണൂരിലെ എംജെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഉച്ചയ്ക്ക് രണ്ടിന് ഗാർഗി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. മറ്റ് സമ്മാനങ്ങൾ വിശദമായി അറിയാം അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും ലഭിക്കും. ഏഴാം സമ്മാനം രണ്ടായിരം രൂപയും, എട്ടാം സമ്മാനം ആയിരം രൂപയും, ഒൻപതാം സമ്മാനം അഞ്ഞൂറ്...
പ്രയാഗ് രാജ്: മഹാ കുംഭമേളയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.നിഷാദ്രജ് ക്രീയിസിലാണ് പ്രധാനമന്ത്രി അരയിൽ ഘട്ട് വഴി ത്രിവേണി സംഗമത്തിലെത്തിയത്. യു പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും പ്രധാനമന്ത്രിക്കൊപ്പം മഹാ കുംഭമേളയിൽ പങ്കെടുത്തു. ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി തുടർച്ചയായി സജീവമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്,” പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 13 ന്...
തൃശൂർ: ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ സുരേഷ് ഗോപിയേയും ജോർജ് കുര്യനേയും വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരുവരും കേരളത്തിന്റെ ശാപമാണെന്നും നാടിന് ഒരു ഉപകാരവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മുരളീധരൻ വിമർശിച്ചത്. കേന്ദ്ര ബജറ്റിന് പിന്നാലെ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാരെക്കൊണ്ടും...
എഴുത്തുകാരി കെആർ മീരയ്ക്ക് എതിരെ പരാതി നൽകിയത് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലെന്ന് രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പോലീസിനാണ് പരാതി നൽകിയതെന്നും രാഹുൽ വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഹണി റോസ് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസിന് ബോധ്യമായ കാര്യമാണെന്നും അവർക്ക് എതിരെ 10 കോടിയുടെ മനനഷ്‌ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് എംഎൽഎ അടക്കമുള്ളവരുടെ കേസുകളിൽ വ്യാജ പരാതികളാണ് വന്നതെന്നും ഇത്തരം പരാതികൾ പുരുഷന്മാരെ കുടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. നിയമസംവിധാനങ്ങൾ സ്ത്രീപക്ഷം...
കേരളം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ. നാട്ടിലെ അപേക്ഷിച്ച് സ്വർണത്തിന് വില കുറവാണ് എന്നതാണ് ഇവിടേക്ക് മലയാളികളെ ആകർഷിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും വിലയിൽ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം ആഗോള വിപണയിലെ ചലനങ്ങൾ ഇന്ന് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. വില കുറഞ്ഞ സാഹചര്യത്തിൽ യുഎഇയിൽ നിന്നാണോ അതോ കേരളത്തിൽ നിന്ന് സ്വർണം വാങ്ങുന്നതാണോ ലാഭം എന്ന് അറിയാം ജനവരി 22 മുതൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവാണ്...
ഡൽഹി: റെയിൽവേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിന് വൈഷ്ണവ്. ഇത് യു പി എ കാലത്തെക്കാൾ ഇരട്ടിയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിക്കുമെന്നും ഡൽഹിയിൽ മന്ത്രി പറഞ്ഞു. റെയിൽ വേയിൽ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകൾ നവീകരിച്ചു. പുതിയ 14000 അൺ റിസർവർഡ് കോച്ചുകൾ നിർമ്മിച്ചു. 100 കിലോ മീറ്റർ ദൂരത്തിൽ നമോ ഭാരത് ട്രെയിനുകളുടെ...
കോഴിക്കോട്: പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശ്യത്തോടെയല്ലെന്ന് സുരേഷ് ഗോപി. തന്റെ പ്രസ്തവാന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തിട്ടില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ...
ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ശബ്‍ദത്തോടുള്ള പ്രതികരണമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പോസ്‌റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ പ്രതികരണം. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. ഒരുകോടിയിൽ അധികം വരുന്ന ആളുകൾ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2025-26 ലെ കേന്ദ്ര ബജറ്റിൽ റിബേറ്റ് 12 ലക്ഷം രൂപയായി വർധിപ്പിച്ചതിനാൽ ഒരു...
അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു. പരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, മറ്റ് പാനീയങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യന്‍ ബോട്ടിലിംഗ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ...