തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച...
ഇന്ത്യയിൽ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലം ഇല്ലെന്നാണ് റിപ്പോർട്ട്. കുട്ടി നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില...
ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്....
എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രികടയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇവിടെ ഗോഡൗണിൽ സൂക്ഷിച്ച പഴയ ഫ്രഡ്ജ് പെയിന്റ് അടക്കമുള്ള ആക്രിസാധനങ്ങൾ പൊട്ടിത്തെറിക്കുകയും കനത്ത പുക പടരുകയും ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് സ്ഥലത്തുള്ളത്. ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്....
ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും . ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്....
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി അരവിന്ദാക്ഷൻ വിഭാഗം) എറണാകുളം കളക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം, വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും, നിത്യ ഉപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും 2025 ജനുവരി ആറാം തീയതി രാവിലെ 10 മണി മുതൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ്, എറണാകുളം ജില്ലാ സെക്രട്ടറി അഷ്റഫ് വാണിയക്കാട്, കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി അൻഷാദ് ചുള്ളിക്കാട്, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഷറഫ്...
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ...
ന്യൂഡൽഹി: സൈനികരോട് കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ അത്രത്തോളം ഭാഗ്യമുള്ള ഒരു രാഷ്ട്രമല്ലെന്നും ഉള്ളിൽ നിന്നും പുറമേ നിന്നുമുള്ള ശത്രുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാണമെന്നും സൈനികരോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മോവ് കന്റോൺമെന്റിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര രംഗത്തും നമ്മൾ വെല്ലുവിളികൾ നേരിടുന്നു, ഈ പശ്ചാത്തലത്തിൽ, നമുക്ക് നിശബ്‌ദരായി, ആശങ്കയില്ലാതെ ഇരിക്കാൻ കഴിയില്ല. നമ്മുടെ...
മലപ്പുറം: വെളിയങ്കോട് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം മൊറയൂർ അറഫ് നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ ( 17 ) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റ് കുട്ടികൾ സുരക്ഷിതരാണ്. വിനോദ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ...
കോഴിക്കോട്: മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായർ (91) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് സാഹിത്യത്തിന്റെ ജ്ഞാനപീഠം കയറിയ കഥാകാരന്റെ വിയോഗം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ചികിത്സക്കിടേയുണ്ടായ ഹൃദയാഘാതമാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. കഴിഞ്ഞ ഒരു മാസത്തോളമായി വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ എംടിയെ അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ മോശമായെന്ന റിപ്പോർട്ട് ഏതാനും സമയം മുമ്പ് പുറത്ത് വന്നിരുന്നു. ശ്വാസ...