29 in Thiruvananthapuram

News

ലുലു ഗ്രൂപ്പിന്റെ ‘സാന്നിധ്യം’പിണറായി പഞ്ചായത്തിലും: പണം നല്‍കുന്നത് മാളിനല്ല, പുതിയൊരു സംരഭത്തിന്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ പിണറായി പഞ്ചായത്തിൽ ലുലു ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെ വന്‍ പ്ലാനറ്റേറിയം വരുന്നു. പദ്ധതിക്കായി പിണറായി പഞ്ചായത്തിൽ ഭൂമി വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയിൽ നിന്ന് ഫണ്ട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം അനുമതി നൽകിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. . ലുലു ഗ്രൂപ്പ് നല്‍കുന്ന ഫണ്ട് കണ്ണൂർ ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നേരിട്ട് ഫണ്ട് നിക്ഷേപിക്കുമെന്നും അഞ്ച് മീറ്റർ വീതിയുള്ള...

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”ലർക്ക് “എന്ന ചിത്രത്തിന്റെ ചിത്രീകരണം

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ”ലർക്ക് “എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ വെച്ച് പൂർത്തിയായി. സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന, ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,ബിജു കാസിം,ബിന്ദു പ്രദീപ്,സന്ധ്യാ മനോജ്,രമ്യാ പണിക്കർ,നീതാ മനോജ്,ഷീജ വക്കപാടി, അനന്തലക്ഷഭി,ഷക്കീർ വർക്കല,അഖിൽ നമ്പ്യാർ,ഭദ്ര,ബീന സജികുമാർ, തുടങ്ങിയ...

കള്ളിക്കാട് ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സെന്ററിന്റെ കീഴിലുള്ള LBS കമ്പ്യൂട്ടർ സെന്ററിന്റെ ഉദ്ഘാടനം.

കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ LBS സ്കിൽ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ ലഹരി വിരുദ്ധ റാലി C. K ഹരീന്ദ്രൻ MLA ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. ❗കള്ളിക്കാട് പ്രവർത്തിക്കുന്ന ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ വൈറ്റ് കോട്ട് സെറിമണി വീരണകാവ് FHC മെഡിക്കൽ ഓഫീസർ ഡോക്ടർ സോജാ രാജ് S. S നിർവഹിച്ചു… LBS അസിസ്റ്റന്റ് ഡയറക്ടർ. A. K മുജീബ് റഹ്മാൻ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

டெல்லியில் டிக் அடிக்கப்பட்ட பெயர்? தமிழ்நாட்டின் புதிய ஆளுநர் யார்? அமித் ஷா எடுத்த லிஸ்ட்!

சென்னை: தமிழ்நாடு ஆளுநராக இருக்கும் ஆர். என் ரவியின் பதவிக்காலம் வரும் ஜூலை மாதத்தோடு முடிந்துவிட்டது. அவரின் பதவிக்காலம் அதிகாரபூர்வமாக நீட்டிக்கப்படுமா என்ற கேள்வி எழுந்துள்ளது. இந்த நிலையில் விரைவில் புதிய ஆளுநர் நியமிக்கப்படலாம் என்றும் தகவல்கள் வருகின்றன ‎ ரவீந்திர நாராயண ரவி எனப்படும் ஆர்என் ரவி தமிழக ஆளுநராக பணியாற்றி வருகிறார். இவர் முன்னாள் வெளியுறவுத்துறை, ஐபி அதிகாரி ஆவார். ஆர். என் ரவி ஆகஸ்ட் 1, 2019 முதல் 9 செப்டம்பர் 2021...

സിന്ദൂരം മായ്ച്ചവരെ പാഠംപഠിപ്പിക്കാന്‍ അവരുടെ സഹോദരിയെന്നെ അയച്ചു; കേണല്‍ സോഫിയ ഖുറേഷിക്കെതിരേ ബിജെപി മന്ത്രി

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കുന്‍വര്‍ വിജയ് ഷായുടെ കടുത്ത അധിക്ഷേപം ഉളവാക്കുന്ന വാക്കുകള്‍ ഉണ്ടായത്. ‘നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ...

ഔദ്യോഗിക അറിയിപ്പ് വന്നു, കേരള വന്ദേ ഭാരതിൽ ഇനി സീറ്റുറപ്പ്; തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഇനി 16 കോച്ച്.

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തിയിട്ടും യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയാരുന്നു കേരളത്തിലെ യാത്രക്കാർ നിരന്തരം ഉന്നയിച്ചിരുന്നത്. കോച്ചുകളുടെ എണ്ണത്തിലെ കുറവായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇനി ആ പരാതി ഉണ്ടാകില്ല. തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെയും സീറ്റുകൾ വർധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 16 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ നമ്പർ 20631/20632...

സിന്ധുനദീജല കരാര്‍ നിര്‍ത്തിവെച്ചത് തുടരുമെന്ന് ഇന്ത്യ, ‘രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല’

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും സിന്ധുനദീജല കരാര്‍ നിര്‍ത്തിവെക്കും എന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഈ നടപടി തുടരും എന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകേണ്ടതുണ്ട് എന്നും വൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണ്. കൈനറ്റിക് അല്ലാത്ത നടപടികള്‍ തുടരും. ഡ്രോണുകളോ മിസൈലുകളോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ നടത്താന്‍ പാകിസ്ഥാന്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍...

റോഡപകടത്തില്‍പ്പെട്ടാല്‍ ഇനി കാഷ്‌ലെസ് ചികിത്സ; വിജ്ഞാപനമിറക്കി കേന്ദ്ര ഗതാഗതമന്ത്രാലയം

ന്യൂഡല്‍ഹി: പൊതുറോഡുകളില്‍ വാഹനാപകടങ്ങള്‍ക്ക് ഇരയാകുന്നവർക്ക് നിർദിഷ്ട ആശുപത്രികളില്‍ ഒന്നരലക്ഷം രൂപവരെ അടിയന്തര കാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നിലവില്‍വന്നു.   രാജ്യവ്യാപകമായി സർക്കാർ-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും.   അപകടമുണ്ടായി ഏഴുദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം. തിങ്കളാഴ്ചമുതല്‍ പദ്ധതി നിലവില്‍വന്നു. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടർന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ‘കാഷ്ലെസ് ട്രീറ്റ്മെന്റ് ഓഫ് റോഡ് ആക്സിഡന്റ് വിക്ടിംസ് സ്കീം-2025’...

യുദ്ധമുണ്ടായാല്‍ ഞങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും..; വൈറലായി പാക് മതപണ്ഡിതന്റെ വാക്കുകള്‍

ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിച്ച് ഇസ്ലാമാബാദിലെ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. ഇന്ത്യയുമായുള്ള യുദ്ധത്തെ താന്‍ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിന്റെ നേതാവും പുരോഹിതനുമാണ് മൗലാന അബ്ദുള്‍ അസീസ് ഗാസി. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന് അദ്ദേഹം തന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ ആരും കൈ ഉയര്‍ത്തിയില്ല....

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം. ‏ ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ...