വാഷിങ്ടണ്‍: ഇന്ത്യയ്ക്കു നേരെ വീണ്ടും വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്ത് ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. നയതന്ത്ര തലത്തിലും ഇന്ത്യയും റഷ്യയും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ഈ സൗഹൃദമാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു വലിയ വിവാദത്തിനുള്ള തിരിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് കൊളുത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി തന്നോടു പറഞ്ഞതായി ട്രംപ്...
വാഷിങ്ടണ്‍: യുഎസില്‍ സ്ഫോടനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ സ്‌ഫോടകവസ്തുനിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ അനേകം പേർക്ക് പരിക്കേല്‍ക്കുകയും 19 പേരെ കാണാതാകുകയും ചെയ്തതായി അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിനും യുഎസ് വ്യാവസായിക വിപണികള്‍ക്കുംവേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ആക്യുറേറ്റ് എനർജറ്റിക് സിസ്റ്റംസ് എന്ന കമ്പനിയുടെ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്....
ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിക്ക് നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അത് അംഗീകരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ ട്രംപിനെ അഭിനന്ദനം അറിയിച്ചതായി മോദി സമൂഹ മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഇരുവരെയും ‘എന്റെ സുഹൃത്ത്’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയില്‍ കൈവരിച്ച പുരോഗതിയുടെ പേരിലാണ് നെതന്യാഹുവിനെ അഭിനന്ദിച്ചത്. ബന്ദികളെ മോചിപ്പിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മാനുഷിക സഹായം നല്‍കാനുമുള്ള കരാറിനെ ഞങ്ങള്‍ സ്വാഗതം...
കെയ്‌റോ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി, അമേരിക്കയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സമാധാന പദ്ധതിയെക്കുറിച്ച് ഇസ്രായേൽ, ഹമാസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചു. ഈജിപ്‌തിലെ കെയ്‌റോയിൽ ഒരു റിസോർട്ടിൽ വച്ചാണ് അതീവ രഹസ്യമായി ചർച്ചകൾ തുടങ്ങിയത്. നിരവധി പേരുടെ മരണത്തിനും വ്യാപക നാശനഷ്‌ടങ്ങൾക്കും വഴിയൊരുക്കിയ ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന് രണ്ട് വർഷം തികയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് നടപടി. കഴിഞ്ഞയാഴ്‌ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഈ പദ്ധതിയെക്കുറിച്ച് ഇപ്പോഴും പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ നിരായുധീകരിക്കുന്നത്...
വാഷിങ്ടണ്‍: അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ് അമേരിക്കന്‍ ഭരണകൂടം. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി യുഎസ് കോണ്‍ഗ്രസില്‍ ധന ബില്‍ പാസാക്കാത്തതാണ് അസാധാരണ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ പാസാകാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് ഇടവരുത്തുക. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം...
NEYYAR DAM, KERALA – On Friday, September 12th, Darren, founder of Brave Enough To Feel . Studio, will commence a remarkable 14-day, 350km pilgrimage across southern India, starting from Sivananda Ashram in Neyyar Dam and concluding at Sivananda Ashram in Madurai. In an unprecedented commitment to mental health support, Darren will personally fund the entire...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. ഗള്‍ഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്താലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകും എന്നാണ് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെയ്‌ലി ജാങിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. രാജ്യത്തെ ധാതു സമ്പത്ത് മുന്നില്‍ കണ്ടാണ് സൈനിക മേധാവിയുടെ വീമ്പുപറച്ചില്‍. അപൂര്‍വ ധാതുക്കള്‍, സ്വര്‍ണം, ചെമ്പ് എന്നിവ വന്‍തോതിലുണ്ട് എന്ന് കരുതുന്ന റേക്കോ ദിഖ് ഖനി ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം....
വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ വാര്‍ത്ത. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വിഷയം യുക്രൈന്‍ യുദ്ധം ആയതിനാല്‍ തന്നെ ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും യുഎസിലേക്ക് ആയിരുന്നു യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് തീരുമാനം ഒന്നും ചര്‍ച്ചയില്‍ ഉണ്ടായില്ലെങ്കിലും അമേരിക്കയിലെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് പുടിന്റെ...
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന കരാറിനായി സെലൻസ്‌കിക്ക് മേൽ സമ്മർദ്ദം ചെലുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ഉച്ചകോടി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. നേരത്തെ പുലർത്തിയിരുന്ന അടിയന്തര വെടിനിർത്തലിന് പകരം സമഗ്ര കരാറിനാണ് ഇപ്പോൾ ട്രംപ് ശ്രമം തുടങ്ങിയത്. അലാസ്‌കയിലെ ഉന്നതതല യോഗത്തിന് മുൻപ് വച്ചുപുലർത്തിയ നിലപാടുകളിൽ നിന്ന് വ്യക്തമായ വ്യതിയാനമാണ് ട്രംപ് വരുത്തിയിരിക്കുന്നത്. നേരത്തെ കൂടിക്കാഴ്‌ചയ്ക്ക് മുൻപ് അടിയന്തര വെടിനിർത്തൽ കരാർ...
ന്യൂയോർക്ക്: അലാസ്‌കയിൽ വച്ച് നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയ്ക്ക് പരിസമാപ്‌തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്തിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും കാര്യമായ വിവരങ്ങൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും, ഇരു കൂട്ടരും പരസ്‌പരം മനസിലാക്കി എന്നാണ് പുടിൻ പറയുന്നത്. പരസ്‌പരം പ്രശംസ ചൊരിയുന്നതിലും രണ്ട് നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം, യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ്...