24 in Thiruvananthapuram

News

ആന്ധ്രയിലെ 1222 കോടിയുടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പിന് മടങ്ങേണ്ടി വരുമോ? രണ്ട് സ്ഥലത്തും വെല്ലുവിളി

1222 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 17-ന് നടന്ന എട്ടാമത് സംസ്ഥാനതല ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് യോഗം 1500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരവും നല്‍കി കഴിഞ്ഞു. വിശാഖപട്ടണത്തിന് പുറമെ വിജയവാഡയിലുമാണ് കമ്പനി ആദ്യഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജയവാഡയില്‍ നഗരപരിധിക്കുള്ളിൽ ഭൂമി ലഭ്യമല്ലാത്തത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയവാഡയിലെ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ലുലു ഷോപ്പിംഗ് മാളിന്റെ പ്രതിനിധികൾ കഴിഞ്ഞ മാസം എത്തേണ്ടതായിരുന്നെങ്കിലും യോഗം മാറ്റിവെച്ചതായും...

ഇറാഖിനും ലിബിയയ്ക്കും 30% താരിഫ്, 6 രാജ്യങ്ങള്‍ക്ക് കൂടി ട്രംപിന്റെ കത്ത്

വാഷിംഗ്ടണ്‍: ജൂലൈ ഒമ്പത് എന്ന സമയപരിധി അവസാനിച്ചതോടെ താരിഫ് ഭീഷണികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അള്‍ജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോള്‍ഡോവ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു റൗണ്ട് താരിഫ് കത്തുകള്‍ നല്‍കി. ഈ രാജ്യങ്ങള്‍ക്ക് മേല്‍ നികുതി തീരുവ ചുമത്തുന്നത് സംബന്ധിച്ചാണ് കത്തിലുള്ളത്. ഇറാഖിനും അള്‍ജീരിയയ്ക്കും ലിബിയയ്ക്കും 30% മാണ് തീരുവ. ബ്രൂണെയ്ക്കും മോള്‍ഡോവയ്ക്കും 25%, ഫിലിപ്പീന്‍സിന് 20%, എന്നിങ്ങനെയാണ് തീരുവ ചുമത്താന്‍ കത്തുകള്‍ ആവശ്യപ്പെടുന്നത്....

എയര്‍ ഇന്ത്യ വിമാനദുരന്തം: പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പുറത്തുവിട്ടേക്കും; ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പരസ്യമാക്കുമെന്ന് സൂചന. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം സംബന്ധിച്ച പ്രാഥമിക കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടിരുന്നില്ല. ഇത്രയും വലിയ കാരണമായ ഘടകങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല.   എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ (എഎഐബി) ഉദ്യോഗസ്ഥരും ഇന്ത്യന്‍...

ഡോ. ദിവ്യ എസ് അയ്യർ IAS ആലപിച്ച “രാവിൽ” എന്ന വീഡിയോ ഒരുങ്ങുന്നു… സോംഗ് റിലീസിന്.

S2 മീഡിയ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന “രാവിൽ” എന്ന വീഡിയോ സോംഗ് റിലീസിന് ഒരുങ്ങുന്നു. “Save Wayanad 2025” സന്ദേശവുമായി പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ വരികളും സംവിധാനവും ശ്യാം മംഗലത്തിന്റേതാണ്, സംഗീതം പ്രശാന്ത് മോഹൻ എം.പി ഒരുക്കുന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ IAS ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കണ്ണ് നനയിക്കുന്ന അഭിനയ മികവോടെ ബേബി ആത്മീയയും സുഭാഷ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നു. ഗാനത്തിന്റെ ദൃശ്യഭാഗങ്ങൾ പ്രകൃതിയുടെ സംരക്ഷണവും വയനാടിന്റെ നിലനില്പും...

ഫെഫ്ക എംഡിടിവി യൂണിയൻ പുതിയ ഭാരവാഹികൾ… FEFKA MDTV.

മലയാള ടെലിവിഷൻ രംഗത്തെ ബഹു ഭൂരിപക്ഷം സാങ്കേതിക പ്രവർത്തകരും അംഗങ്ങളായ ഫെഫ്കയുടെ 21-മത് അംഗസംഘടനായ ഫെഫ്ക്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയിസ് യൂണിയൻ (MDTV ) വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും 2025 ജൂൺ 08 ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് “ശ്രീരാഗം” കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു.       യൂണിയൻ പ്രസിഡണ്ടായി വയലാർ മാധവൻകുട്ടിയേയും ജനറൽ സെക്രട്ടറിയായി ശ്രീജിത്ത് പലേരിയേയും തിരഞ്ഞെടുത്തു. ട്രഷറർ-പ്രവീൺ പേയാട്, വർക്കിംഗ് സെക്രട്ടറി-ശങ്കർലാൽ, ബൈജു ഗോപാൽ, ശ്യാം വെമ്പായം,...

അഡ|. പൂഴിക്കുന്ന് സുദേവൻ രചിച്ച ജാതി,സെൻസ്സസ് പിന്നെ സ०വരണ० പുസ്തക പ്രകാശന० മുൻ എം. പി കെ. മുരളീധരൻ വള്ളക്കടവ് ഷാഫിക്ക് കോപ്പി നൽകി നിർവ്വഹിച്ചു.

ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തകത്തിന് ഡി റ്റി പി വർക്ക് ചെയ്ത വഞ്ചിയൂർ N star’s computer സ്ഥാപന ഉടമ റീനാകുമാരിക്ക് ८ഗന്ഥകർത്താവ് വക ഉപഹാര० ജെ സി ഡാനിയൽ ८ടസ്റ്റ് ചെയർമാൻ എം ആർ ബാബു സമ്മാനിക്കുന്ന. സമീപ० അഡ|. പൂഴിക്കുന്ന് സു ദേവൻ ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തക० വിലയ്ക്ക് ആവശ്യമുള്ളവർ വഞ്ചിയൂർ ജഡ്ജി കോർ േട്ടഴ്സിന് എതിർ വശത്തുളള കപൃൂട്ടർ സെൻ്ററിൽ നിന്നും ലഭിക്കുന്നതാണ്.

കൊല്ലം സുധിയുടെ ഓര്‍മദിനത്തിലെ ഡാന്‍സ്; മാപ്പ് അപേക്ഷിച്ച് അലിന്‍ ജോസ് പെരേര

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം എല്ലാ മലയാളികളും വേദനയോടെ ഓര്‍ത്തിരിക്കുന്ന സംഭവമാണ്. വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷികം സുധിയുടെ ഓര്‍മ്മയ്ക്കായി ഭാര്യ രേണു സുധി പള്ളിയിലും വീട്ടിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും അതിലേക്ക് കുറേ പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, റീല്‍സുകളിലൂടെയും ഗ്ലാമറസായ ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു സുധി വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഭര്‍ത്താവ് മരിച്ച് അധികം വൈകാതെ അഭിനയ രംഗത്തേക്ക് ഇറങ്ങിയതിന്റെ...

കൊളംബിയയിലെത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംഘത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് ശശി തരൂര്‍

ബൊഗോട്ട: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ മുഖം തുറന്നു കാട്ടാനും കൊളംബിയയില്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നിരാശ. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര പ്രതിനിധി സംഘമാണ് കൊളംബിയയുടെ നിലപാടില്‍ നിരാശ പങ്കുവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു പകരം ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാനില്‍ ഉണ്ടായ ജീവഹാനിയിലാണ് കൊളംബിയ അനുശോചനം അറിയിച്ചത്. മെയ് 29 നാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം കൊളംബിയയില്‍ എത്തിയത്. ഇന്ത്യന്‍...

അൻവറിന് വഴങ്ങിയില്ല; ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിലെ സ്ഥാനാർത്ഥി, ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഡിഎഫ്

മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യു ഡി എഫ്. വിഎസ് ജോയിക്ക് വേണ്ടിയുള്ള പിവി അൻവറിന്റെ സമ്മർദ്ദ തന്ത്രങ്ങളെല്ലാം തള്ളിക്കൊണ്ടാണ് നേതൃത്വം ഷൗക്കത്തിന സ്ഥാനാർത്ഥിയാക്കിയത്. അതേസമയം കോൺഗ്രസിന്‌റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് അൻവർ എന്നാണ് സൂചന. ഇനി അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. അതേസമയം യു ഡി എഫ് മണ്ഡലത്തിൽ സുജ്ജമാണെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളെ തന്നെ ആരംഭിക്കും. യുഡിഎഫ്...

ഇവിടെ റിയാസ് ആവശ്യപ്പെട്ടാൽ എന്തും നടക്കും.ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ല’; പിവി അൻവർ

മന്ത്രി പിഎ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ പിവി അൻവർ .റിയാസ് ആവശ്യപ്പെട്ടാൽ എന്തും ഈ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞാൽ ഇവിടെ ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ലാത്ത അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി. കേരളവും സർക്കാരും ഇപ്പോൾ സർവ്വനാശത്തിൻ്റെ വക്കിലാണ്, സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് പേജിൽ അന്‌വർ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായികകാം പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടാൽ എന്തും ചെയ്യും...