കെച്ചി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലേക്ക് മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് എത്തിയത്. ആർമി ക്യാമ്പിലെത്തി. ആര്‍മി ക്യാംപ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണ്. ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അദ്ദേഹം സംഭവാന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ അദ്ദേഹം വൈകാരികമായ കുറിപ്പും പങ്കുവെച്ചിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻ ഡിആർ എഫ്, സൈനികർ,...
വയനാട്: മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതലാണ് ബെയ്‌ലി പാലം നിര്‍മാണം ആരംഭിച്ചത്. രാത്രിയിലും വിശ്രമമില്ലാതെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ സൈന്യം തുടര്‍ന്നിരുന്നു. ഇന്ന് ഉച്ചയോടെ തന്നെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകും. പാലം സജ്ജമായാല്‍ ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം ഇത് വഴി കടന്ന് പോകും. അത്രയും ശേഷിയുള്ള കരുത്തുറ്റ പാലമാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക്...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ഇരട്ട ഉരുള്‍പൊട്ടല്‍. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ പൊട്ടലുണ്ടായത്. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് അപകടം. വഴി തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്നത് സാഹചര്യം ദുഷ്കരമാക്കുന്നു. 7 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്....
CPI കൊല്ലയിൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ധനുവച്ചപുരത്ത് സഖാവ്:നിഥിൻ റെനി യുടെ കൃഷിയിടത്തിൽ പച്ചക്കറി തൈകൾ നട്ട് കൊല്ലയിൽ LC സെക്രട്ടറി സഖാവ് ധനുവച്ചപുരം പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാക്കൾ KC ശശീന്ദ്ര ബാബു, V.ഭൂവനചന്ദ്രൻ,കൊല്ലയിൽപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനില VS, ലോക്കൽ കമ്മിറ്റി അംഗം സ: സജികുമാർ, വൈശാഖ്,രതീഷ് വൈദ്യാ, അജയൻ നെടിയാംകോട്, ദീപു മാങ്കോട്ട് കോണം, രാഹുൽ, ദീപക്...
അബുദാബി: യു എ ഇയില്‍ ഇന്ന് സാമാന്യം ഭേദപ്പെട്ട കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും എന്നും എന്‍ എം സി പ്രവചിക്കുന്നു. ദിവസം മുഴുവന്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ഈ കാറ്റ് ഇടയ്ക്കിടെ ഉന്മേഷദായകമായേക്കാം എന്നും എന്‍ എം സി ഇന്നത്തെ കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ക്കും കാരണമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും....
മോസ്‌കോ: റഷ്യയെ വിശ്വസ്‌ത സഖ്യകക്ഷിയെന്നും എത് സാഹചര്യത്തിലും തുണയ്ക്ക് എത്തുന്ന സുഹൃത്തെന്നും വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിൽ എത്തിയതായിരുന്നു മോദി. യാത്രയും വ്യാപാരവും മെച്ചപ്പെടുത്തുന്നതിനായി കസാനിലും യെക്കാറ്റെറിൻബർഗിലും രണ്ട് പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചോവ്വാഴ്‌ച രാവിലെ മോസ്‌കോയിൽ നടന്ന ഒരു സമ്മേളനത്തിലാണ് മോദിയുടെ പ്രസ്‌താവന. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി. “റഷ്യ എന്ന വാക്ക് കേൾക്കുമ്പോൾ, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യം...
കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണ മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ AGCF സംസ്ഥാന പ്രസിഡന്റ് പിടിഎ റഹിം MLA ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻ്റ് കെ. രത്നാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേശ്വരം MLA എ.കെ.എം. അശ്റഫ്, ജനറൽ സെക്രട്ടറി പി. നാഗരത്നൻ, ജോയിൻ്റ് സെക്രട്ടറിമാരായ വി. മോഹനൻ, എം. അബൂബക്കർ, വൈസ് പ്രസിഡൻ്റ് എം. സുകുമാരൻ, സെൻട്രൽ കമ്മറ്റി അംഗം എൻ. റിയാസ് എൻ എന്നിവർ പ്രസംഗിച്ചു. തൊഴിൽ എന്ന നിലയിൽ...
ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി...
ബാര്‍ബഡോസ്: 11 വര്‍ഷത്തിന് ശേഷം ഒരു ഐസിസി ട്രോഫിയെന്ന ഇന്ത്യയുടെ മോഹം പൂവണിഞ്ഞു. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം. ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരമാണ് ദക്ഷിണാഫ്രിക്ക കളഞ്ഞുകുളിച്ചത്. അവസാന മൂന്നോവറിലെ ഗംഭീര ബൗളിംഗാണ് ഇന്ത്യക്ക് മത്സരം സമ്മാനിച്ചത്. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ ഓവറുകളായിരുന്നു ഇത്. അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനവും പുറത്തെടുത്തു. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അവസാന ഓവറില്‍ ഞെട്ടിച്ച ക്യാച്ചെടുത്താണ്...
തിരുവനന്തപുരം: കളിയാക്കാവിളയിൽ ക്വാറി വ്യവസായി ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനം തക്കല ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിവ്‍ സുനിൽ കുമാറിനായി തമിഴ്നാട് പോലീസ് തിരച്ചിൽ ഊർജീതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദീപുവിനെ കൊലപ്പെടുത്താൻ സർജിക്കൽ ബ്ലേഡും ഗ്ലൗസും...