27 in Thiruvananthapuram

News

തപാൽ വകുപ്പിൽ 1 ലക്ഷം ഒഴിവുകൾ, റവന്യു വകുപ്പിൽ 70,000; കേന്ദ്രസർക്കാരിൽ ആകെ 9 ലക്ഷത്തിലധികം ഒഴിവുകൾ

ദില്ലി: കേന്ദ്ര സർവീസിന്റെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുകൾ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നത്. 40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത്‌ 30,63,893 എണ്ണം മാത്രമാണ്. അതായത് ഇപ്പോഴും 24.29 ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. 2022 മാർച്ച്‌ 31 വരെയുള്ള കണക്കാണിത്‌. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽ നിന്ന്‌ വിരമിക്കുന്നതിന്‌ ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ്‌...

എതിരാളികളുടെ നെഞ്ചത്ത് ആണിയടിച്ചു..! ഇന്റർനെറ്റിനെ വിറപ്പിച്ച് പാണ്ഡ്യയുടെ വർക്ക്ഔട്ട് വീഡിയോ, വൈറൽ..

ഇന്ത്യൻ ക്രിക്കറ്റിൽ സവിശേഷമായ ഒരു സ്ഥാനമുള്ള താരങ്ങളിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വേർസറ്റാലിറ്റി തന്നെയാണ് താരത്തെ വ്യത്യസ്‌തനാക്കുന്നത്. ബാറ്റിംഗിലും, ബൗളിംഗിലും. ഫീൽഡിങ്ങിലും ഒരുപോലെ ശോഭിക്കാൻ കഴിയുന്ന പാണ്ഡ്യയ്ക്ക് പക്ഷേ പരിക്ക് വലിയ വെല്ലുവിളിയാണ് കരിയറിൽ ഉണ്ടാക്കുന്നത്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ താരം കഴിഞ്ഞ രണ്ട് മാസമായി കളിക്കളത്തിന് പുറത്താണ്. ഐപിഎല്ലിലും പാണ്ഡ്യ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നാൽ ഇപ്പോഴിതാ താരം ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പാണ്ഡ്യ...

രാം ഗോപാൽ വർമ്മയുടെ ‘സാരി’യിൽ നായിക വൈറൽ മോഡൽ; ഫസ്റ്റ് ലുക്ക് പോസ്റ്റ്‌ വൈറൽ

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മി സതീഷ് സിനിമയിലേക്ക് അരങ്ങേരാനിരിക്കുന്നു എന്നാ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർ കേൾക്കുന്നത്. ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ നിർമ്മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ് ശ്രീലക്ഷ്മി നായികയാകുന്നത്. സാരി എന്നാണ് ചിത്രത്തിന്റെ പേര്. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ശ്രീലക്ഷ്മി സതേശൻ ഇൻസ്റ്റാഗ്രാമിലും മറ്റും വൈറലാകുന്നതും മുതൽ തന്നെ ഈ സാരി സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നു. മോഡലായ ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറച്ചു മുൻപ്...

പ്രധാനമന്ത്രി മോദി നാളെ കേരളത്തിൽ; തൃശൂർ തേക്കിൻകാട് മൈതാനം ചുറ്റി റോഡ് ഷോ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി തൃശൂരിലേക്ക് പോകും.തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹാളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്നത്. റോഡ്, റെയിൽ, വ്യോമ ​ഗതാ​ഗത മേഖലയിലാണ് പദ്ധതികൾ. 19500 കോടിയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. അതേ സമയം, തൃശൂരിലെ റോഡ്...

പുതുവര്‍ഷത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐ എസ് ആര്‍ ഒയുടെ എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. തമോഗര്‍ത്ത പഠനമാണ് എക്സ്പോസാറ്റിലൂടെ ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിലേക്കുള്ള അടുത്ത ചരിത്രപരമായ ചുവടുവയ്പ്പാണിത്. ഗാലക്‌സിയിലെ തമോദ്വാരങ്ങളെയും ന്യൂട്രോണ്‍ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കാന്‍ അമേരിക്കയ്ക്ക് ശേഷം ഒരു പ്രത്യേക ഉപഗ്രഹം അയയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. പി...

യുഎഇ: വിമാനടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞു, പക്ഷെ മലയാളികള്‍ക്ക് വലിയ ആശ്വാസമില്ല, നേട്ടം അവർക്ക്

അവധി സീസണുകള്‍ കഴിഞ്ഞതോടെ യുഎഇയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവ്. ജനുവരി അവസാനം മുതൽ മാർച്ച് പകുതി വരെ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈ സെക്ടറിലുള്ളതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റംസാന്‍ ഘട്ടത്തിൽ പതിവ് പോലെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. യുഎഇ-ഇന്ത്യ റൂട്ടുകളിലെ നിരക്കുകൾ റംസാന്‍ സമയത്ത് ഗണ്യമായി വർദ്ധിക്കും. ചെറിയ പെരുന്നാളിന് ശേഷവും ഏതാനും ആഴ്ചകള്‍ കൂടി ഇത് തുടരും. എന്നാൽ ഇന്ത്യയിലേക്കുള്ള...

ഒരു ജോലി അന്വേഷിക്കുകയാണോ: ഇതാ വിവിധ സർക്കാർവകുപ്പുകളില്‍ നിരവധി ഒഴിവുകള്‍

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയന്‍സില്‍ (KSCSTE-MBGIPS) പ്രൊജക്ട് ഫെലോ, പ്രോജക്ട് അസിസ്റ്റൻ്റ് തസ്തികകളിലായി ഒഴിവ്. താത്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് ഫെലോ, സ്റ്റൈപ്പൻഡ് വിഭാഗത്തില്‍ 22000 രൂപ ശമ്പളമായി ലഭിക്കും. ബോട്ടണി അല്ലെങ്കില്‍ ഹോർട്ടികൾച്ചറിൽ ഫസ്റ്റ് ക്ലാസ് എം.എസ്‌സി (ഫ്ലോറികൾച്ചർ & ലാൻഡ്സ്കേപ്പിങ്)യാണ് വിദ്യാഭ്യാസ യോഗ്യതായി ചോദിക്കുന്നത്. പ്രായം: 35 കവിയരുത്. പ്രോജക്ട് അസിസ്റ്റൻ്റ്, സ്റ്റൈപ്പൻഡ്: 19,000 രൂപ, യോഗ്യത: വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ച റിൽ ഫസ്റ്റ് ക്ലാസ്/ ജി എസ്...

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥി

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎംഎമാരും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തും. നടി നിഖില വിമലും ഉദ്ഘാടനത്തിന്റെ ഭാഗമാകും. നടിയും നർത്തകിയുമായ ആശ ശരത്ത് അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും ഉദ്ഘാടന ചടങ്ങിൽ നടക്കും. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയില്‍നാലാമത്തെ തവണയാണ്...

ഒഡീഷയില്‍ ബിജെഡി-ബിജെപി സഖ്യമില്ല: ലോക്സഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബിജെപി

Published: Sunday, December 31, 2023 പാട്ന: മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജു ജനതാദളുമായി ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പാർട്ടി നേതാക്കള്‍ അറിയിച്ചു. ഒഡീഷയിൽ ബി ജെ ഡിയുമായി സഖ്യത്തിനോ ധാരണക്കോ സാധ്യതയില്ലെന്ന് ബി ജെ പിയുടെ സംസ്ഥാന നിരീക്ഷകൻ സുനിൽ ബൻസാലും പരസ്യമായി...

മറ്റ് ഇലക്ട്രിക് വാഹനങ്ങളോട് വണ്ടി വിട്ടോളാൻ ഷവോമി; വരുന്നത് അത്രയ്ക്ക് കേമനല്ലേ, വിപണിയിൽ കൊടുങ്കാറ്റാവും…

Published: Sunday, December 31, 2023 തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ എസ്‍യു7നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷവോമി ഇപ്പോൾ. കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ വിഭാഗമായ ഷവോമി ഇവിയാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. ആഗോള തലത്തിൽ തന്നെ മുൻനിര ഇലക്ട്രിക് കാറുകൾക്ക് എതിരെ മത്സരിക്കാനായാണ് കമ്പനി ഇതിനെ രംഗത്തിറക്കുന്നത്. ടെസ്‌ല മോഡൽ എസ് പോലുള്ള പ്രമുഖ ഇലക്ട്രിക് വാഹനങ്ങളുടെ രൂപ ഭംഗിയോടും പ്രകടനത്തിനോടും കട്ടയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന നിലയിലാണ് വാഹനം കമ്പനി...