26 in Thiruvananthapuram

News

TV Next News > News > News
Kerala
Local
News
1 week ago
0
14
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി എംആർ അജിത്കുമാർ നടത്തിയ കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് സ്‌പീക്കർ എഎൻ ഷംസീർ. ആർഎസ്എസ് എന്നത് രാജ്യത്തെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണെന്നും വ്യക്തിപരമായി അവരുടെ നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയതിൽ തെറ്റില്ലെന്നും സ്‍പീക്കർ പറഞ്ഞു. വ്യക്തികൾ അങ്ങോട്ടും ഇങ്ങോട്ടും കാണുന്നതിൽ തെറ്റില്ലെന്നും ഷംസീർ പറഞ്ഞു.     അദ്ദേഹം തന്നെ പറഞ്ഞു ഒരു സുഹൃത്താണ് കൂട്ടികൊണ്ട് പോയതെന്ന്. ഇതൊന്നും വലിയ ഗൗരവമായി കാണേണ്ട വിഷയമല്ല. ആർഎസ്എസ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു സംഘടനയാണ്. ആ സംഘടനയുടെ...
International
National
News
1 week ago
0
12
റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന്...
Health
National
News
1 week ago
0
14
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യ   നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ...
National
News
1 week ago
0
17
ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വീണ്ടും അക്രമം. അക്രമത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കുക്കി വിമതർ എന്ന് സംശയിക്കുന്നവർ നുങ്‌ചാപ്പി ഗ്രാമത്തിൽ ആക്രമം നടത്തിയെന്നും 63 കാരനായ യുറെംബം കുലേന്ദ്ര സിംഹ കൊല്ലപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. കുക്കി വിമതർ റോക്കറ്റ് ബോംബ് ഉപയോഗിച്ച് മൊയ്‌റാംഗ് പട്ടണത്തിൽ വയോധികനായ മെയ്തേയ് വിഭാ​ഗത്തിൽപ്പെട്ട ആളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം. മെയ്തേയ് സമുദായത്തിലെ സായുധ സംഘങ്ങളും കുക്കി ഗോത്രങ്ങളും തമ്മിലുള്ള വെടിവെപ്പിലാണ് മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു...
Kerala
National
News
World
1 week ago
0
13
റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും...
Health
Kerala
Lifestyle
News
1 week ago
0
16
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറമേ 12 ജില്ലകളിൽ ആരോഗ്യ വകുപ്പിന് കീഴിൽ നിലവിൽ സ്ട്രോക്ക് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളിൽ ഈ വർഷം തന്നെ സ്ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ട്രോക്ക് ബാധിച്ചവർക്ക് ഗുണനിലവാരമുള്ള തുടർജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നൽകുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷൻ...
Kerala
Movies
News
1 week ago
0
12
ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാ​ദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർ‌ജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ​ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരു ന്നു   ഐ എസ് എഫ് ഉദ്യോ​ഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ...
Business
National
News
1 week ago
0
12
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പ്രഥമസ്ഥാനീയരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇപ്പോള്‍ എഫ്എംസിജി മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് അതിന്റെ എഫ്എംസിജി യൂണിറ്റില്‍ ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയിലെ വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, അദാനി വില്‍മര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് റിലയന്‍സ് മത്സരിക്കാനൊരുങ്ങുന്നത്. ജൂലൈ 24 ന് ചേര്‍ന്ന അസാധാരണമായ ഒരു...
National
News
World
1 week ago
0
11
ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ വൈദ്യുതി നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി യു എ ഇ. ഇത് “സുപ്രധാന ചുവടുവെപ്പ്” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യു എ ഇ ആണവ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റിലെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ പ്രതിവർഷം 40 ടെറാവാട്ട്-മണിക്കൂർ വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. വലിയ തോതില്‍ വൈദ്യതി ആവശ്യമുള്ള യു എ...
National
News
Tamil News
1 week ago
0
13
ചെന്നൈ: മിഷോങ് തീവ്രചുഴലിക്കാറ്റായതോടെ പ്രളയത്തില്‍ മുങ്ങി ചെന്നൈ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തുളള ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂര്‍ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂര്‍ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത് കനത്ത മഴയത്ത് ചുമരിടിഞ്ഞ് വീണ് ചെന്നൈയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാനത്തൂരിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം...