കൊച്ചി: കേരളത്തില്‍ മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ തുക അനുവദിക്കുക. കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുക്കവേയായിരുന്നു കേന്ദ്ര മന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് മാത്രമായി 50000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പാലക്കാട്-മലപ്പുറം പാതയ്ക്കായി 10000 കോടിയും അങ്കമാലി ബൈപാസിന് 6000...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു ഷാലിമാര്‍ ബാഗില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ രേഖ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 27 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആം ആദ്മി തരംഗത്തില്‍ പത്ത് സീറ്റ് പോലും തികച്ച് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. രാജ്യതലസ്ഥാനമായതിനാല്‍ തന്നെ ബിജെപി...
അബുദാബി: യു എ ഇയില്‍ ഇന്ന് മഴ ദിവസമായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നേരിയ മഴ പെയ്തിരുന്നു. ഫലാജ് ഹസ്സ, അല്‍ ഐന്‍, ഫുജൈറയിലെ തവിയ, ഹാമിം അല്‍ ദഫ്ര മേഖല എന്നിവിടങ്ങളില്‍ മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഉച്ചക്ക് ശേഷം ഈ പ്രദേശങ്ങളില്‍ നേരിയ മഴ പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു ഇന്നത്തെ ദിവസം മുഴുവന്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രത്യേകിച്ച്...
ചെന്നൈ: തമിഴ്നാടിന് അര്‍ഹതപ്പെട്ട ഫണ്ടുവിഹിതം കേന്ദ്രസര്‍ക്കാര്‍ അകാരണമായി തടഞ്ഞുവെക്കുകയാണ് എന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്. സമഗ്ര ശിക്ഷാ അഭിയാന് ഫണ്ടിന്റെ സംസ്ഥാനത്തിനുള്ള വിഹിതം വിതരണം ചെയ്യാത്തതില്‍ ആണ് ഉദയനിധിയുടെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ന്യായമായി അനുവദിക്കേണ്ടതാണ് 2190 കോടി രൂപ. ഇതനായി സംസ്ഥാനം യാചിക്കുക അല്ല എന്നും ഉദയനിധി പറഞ്ഞു. ”നിങ്ങളുടെ പിതാവിന്റെ പണമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നികുതിയായി നല്കിയ ഞങ്ങളുടെ...
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈല്‍ സമ്മാനിച്ച് ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ഇന്നലെ വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോദി-മസ്ക് കൂടിക്കാഴ്ച. പങ്കാളി ഷിവോണ്‍ സിലിസിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു മസ്ക്, മോദിയെ കാണാനെത്തിയത്. ട്രംപ് ഭരണകൂടത്തില്‍ ഗവണ്മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന മസ്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ടെസ്റ്റ്...
ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ. ഗാസയെ പുനർനിർമ്മിക്കുന്നതിന് തന്നെയാണ് മുൻഗണനയെന്നും എന്നാൽ അതൊരിക്കലും അവിടുത്ത ജനങ്ങളെ മാറ്റിപാർപ്പിച്ച് കൊണ്ടായിരിക്കരുതെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പാലസ്തീൻ ജനതയെ മാറ്റിപാർപ്പിക്കുന്നതിനെതിരെ തങ്ങളുടെ ശക്തമായ നിലപാട് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണിത്. ഗാസയിലെ ജനങ്ങളെ...
வாஷிங்டன்: 2019ல் அமெரிக்காவில் டொனால்ட் டிரம்ப் அதிபராக இருந்தார். அப்போது நம் நாட்டில் நாடாளுமன்ற தேர்தல் நடந்தத. இதில் பிரதமர் மோடி மற்றும் பாஜகவை வீழ்த்தும் வகையில் அவர்களின் பிரசாரங்களை கட்டுப்படுத்தும் பணியை அமெரிக்க ஏஜென்சி செய்துள்ளது. இதுபற்றி அமெரிக்க வெளியுறவுத்துறையின் முன்னாள் அதிகாரி மைக் பென்ஸ் பரபரப்பான கதவலை தெரிவித்துள்ளார். அமெரிக்க அதிபர் தேர்தலில் வென்ற டொனால்ட் டிரம்ப் கடந்த மாதம் 20ம் தேதி பதவியேற்றார். அதன்பிறகு அவர் பல்வேறு அதிரடி நடவடிக்கைகளை...
പാരീസ്: ലോകത്തിലെ ബിസിനസുകാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പറ്റിയ സമയമാണിത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14-ാമത് ഇന്ത്യ-ഫ്രാന്‍സ് സിഇഒ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ബിസിനസ് സൗഹൃദ അന്തരീക്ഷവും നയ തുടര്‍ച്ചയും നല്‍കിക്കൊണ്ട് 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുകയാണ്. അതിനാല്‍ ബിസിനസുകാര്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള ശരിയായ സമയമാണിതെന്ന് മോദി പറഞ്ഞു. ‘നിങ്ങള്‍ എല്ലാവരും നവീകരിക്കുക, സഹകരിക്കുക, സംയോജിപ്പിക്കുക എന്ന മന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക മാത്രമല്ല, ഇന്ത്യ-ഫ്രാന്‍സ്...
വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും...
ഡൽഹി: ഡൽഹി ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ദുരന്തമുക്തമായെന്ന് മോദി പറഞ്ഞു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’ എന്നും പറഞ്ഞു. വികസനത്തിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് ഡൽഹിയിലേതെന്നും ഡൽഹിയിലെ ജനങ്ങൾ അഴിമതിയും രാഷ്ട്രീയത്തിലെ നുണകളും പൊറുക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഭരണമാണ് വേണ്ടത് നാടകമല്ല അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു....