റിയാദ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള നിയമങ്ങളില്‍ സമൂലമായ മാറ്റങ്ങളുമായി സൗദി അറേബ്യ. എല്ലാ തരത്തിലുമുള്ള തൊഴില്‍ വിസ അപേക്ഷകള്‍ക്കും പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ മുൻകൂട്ടി പരിശോധിക്കണം എന്നത് അടക്കമുള്ള പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ആറ് മാസത്തിന് മുമ്പ് നിർദേശിച്ച നിയമം ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രൊഫഷണൽ, അക്കാദമിക് യോഗ്യതകൾ തെളിയിക്കേണ്ടി വരും. ഇന്ത്യൻ തൊഴിലാളികളുടെ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും...
കൊൽക്കത്ത: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. അൻവർ പാർട്ടിയിൽ ചേർന്ന വിവരം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ടി എം സി എക്സിൽ കുറിച്ചു. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അൻനവർ ആദ്യം ഡി എം കെയിലേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഡി എം കെ...
തൃശൂര്‍: മലയാളിയുടെ ഗൃഹാതുരതയുടെ ശബ്ദം ഇനിയില്ല.ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി. 80ാം വയസ്സിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അദ്ദേഹം രോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വൈകിട്ട് 7 മണിയോടെ അദ്ദേഹം പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 7.54ഓടെ മരണം സ്ഥിരീകരിച്ചു. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നടത്തിലുമടക്കം എണ്ണമറ്റ ഗാനങ്ങള്‍ അദ്ദേഹം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. യേശുദാസ് തനിച്ച് കളംവാണ മലയാള സിനിമാ ഗാനരംഗത്തേക്ക് ഭാവതീവ്രമായ...
തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച...
ഇന്ത്യയിൽ എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രോഗം പടർന്ന് പിടിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയിലെ ആദ്യ കേസ് ബെംഗളൂരുവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലം ഇല്ലെന്നാണ് റിപ്പോർട്ട്. കുട്ടി നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില...
ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്....
ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും . ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്....
ന്യൂഡൽഹി: സൈനികരോട് കൂടുതൽ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ അത്രത്തോളം ഭാഗ്യമുള്ള ഒരു രാഷ്ട്രമല്ലെന്നും ഉള്ളിൽ നിന്നും പുറമേ നിന്നുമുള്ള ശത്രുക്കളെ സൂക്ഷ്‌മമായി നിരീക്ഷിക്കാണമെന്നും സൈനികരോട് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മോവ് കന്റോൺമെന്റിൽ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര രംഗത്തും നമ്മൾ വെല്ലുവിളികൾ നേരിടുന്നു, ഈ പശ്ചാത്തലത്തിൽ, നമുക്ക് നിശബ്‌ദരായി, ആശങ്കയില്ലാതെ ഇരിക്കാൻ കഴിയില്ല. നമ്മുടെ...
ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷിക്കപ്പെട്ട കേസിൽ...
രാജ്യസഭയിൽ ഇന്ന് ഭരണഘടന ചർച്ച തുടങ്ങും. ധനമന്ത്രി നിർമ്മല സീതാരമാൻ ചർച്ച തുടങ്ങിവെയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുക്കില്ല. അമിത് ഷാ നാളെ ചർച്ചകൾക്ക് മറുപടി നൽകും. ചർച്ചയിൽ ശനിയാഴ്ച ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയിരുന്നു. നേരത്തേ അമിത് ഷായാണ് ചർച്ചകൾ തുടങ്ങുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഛത്തീസ്ഗഡിൽ സുരക്ഷാ അവലോകന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം അവിടേക്ക് തിരിച്ചു. ജെപി നദ്ദ, നിർമല സീതാരാമൻ, നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി...