കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബാലൻ കെ നായരുടെ മകനാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. സംസ്കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. സുസ്മിതയാണ് ഭാര്യ, മകൾ പാർവതി. അൻപതിലധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ, ഉല്ലാസപ്പൂങ്കാറ്റ്, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ്...
കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ പല ബൂത്തുകൾക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ മണിക്കൂറുകളിൽ ആവേശകരമായ പോളിംഗിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. 185 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 790 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണ് പാലക്കാട്. ആകെ 10 സ്ഥാനാര്‍ത്ഥികളാണ്...
മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചനം നേടി. ഭര്‍ത്താവുമായി വേര്‍പിരിയുന്നതായി സൈറ തന്നെയാണ് തുറന്ന് പറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 1995 ല്‍ ആയിരുന്നു റഹ്മാന് – സൈറ വിവാഹം. ”വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭര്‍ത്താവ് എആര്‍ റഹ്മാനില്‍ നിന്ന് വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടര്‍ന്ന് പോകുന്നതിലെ വൈകാരിക സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാാണ് ഈ തീരുമാനം. പരസ്പരം...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....
ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക്...
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ സന്ദർശിച്ച് യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. കല്‍പ്പറ്റ, പുളിക്കല്‍, കണിയാംപറ്റ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്നും തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാടൻ ജനത കാണിച്ച സ്നേഹവും വാത്സല്യവും തിരിച്ച് നൽകാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ പ്രതിനിധിയാകാനും എനിക്ക് അവസരം നൽകുമെന്നാണ് എൻ്റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ...
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ നിന്ന് മതിയായ രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. കുളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല എന്നാണ് പൊലീസും ഇന്‍കം ടാക്സും പറയുന്നത്. ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണ് ഇത് എന്നും കൃത്യമായ രേഖകളുണ്ടെന്നും കുളപ്പുള്ളി സ്വദേശികള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ്...
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘർഷം. പ്രതിഷേധവുമായി ഒന്നിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. സമ്മാനദാനത്തിൽ ഉദ്യോഗസ്ഥ ഇടപെടൽ ആരോപിച്ചുകൊണ്ടാണ് സ്കൂളുകൾ രംഗത്ത് വന്നത്. മാർ ബേസിൽ, നാവാമുകുന്ദ സ്കൂളുകളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. ജിവി രാജ സ്കൂളിന് മീറ്റിൽ രണ്ടാം സ്ഥാനം നൽകിയതാണ് ഈ സ്കൂളുകളെ പ്രകോപിപ്പിച്ചത്. സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചതിൽ അതൃപ്തി അറിയിക്കുകയും ചെയ്തുകൊണ്ട് ഇവർ പരിസരത്ത് ഒത്തുകൂടുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ്...
സാധാരണ താരപുത്രൻമാരെ പോലെയല്ല പ്രണവ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. യാത്രകൾ പോകുന്നതിലും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ സമയം ചിലവഴിക്കുന്നതുമെല്ലാമാണ് പ്രണവിന്റെ താത്പര്യങ്ങൾ. വർഷത്തിൽ ഒരു സിനിമ എന്നതാണ് പ്രണവിന്റെ പോളിസി. ഇപ്പോഴിതാ മകന്റെ ഈ ജീവിത രീതിയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ. അപ്പുവിന് അങ്ങനെ പിടിവാശിയില്ല. ഞാൻ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞാലും അവന് എന്താണോ തോന്നുന്നത് അതെ ചെയ്യുള്ളൂ. സിനിമ തിരഞ്ഞെടുപ്പുകളും അങ്ങനെത്തന്നെയാണ്. അവൻ കഥകേൾക്കുമ്പോൾ ഞാനും കേൾക്കും. പക്ഷെ...
ഇസ്ലാമാബാദ്: പാകിസ്താനില്‍ ബോംബ് സ്ഫോടനത്തില്‍ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. ഇതുവരെ 21 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 46 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടേയും സ്ഥിതി ഗുരുതരമാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണ് ക്വറ്റ. പെഷവാറിലേക്ക് സർവ്വീസ് നടത്തുന്ന ജാഫർ എക്സ്പ്രസ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സ്ഫോടനമുണ്ടായത്. ജാഫർ എക്സ്പ്രസിലേക്ക് കയറാനായി നിരവധി യാത്രക്കാർ പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടി നില്‍ക്കെയാണ്...