അഹമ്മദാബാദിനടുത്തുള്ള ഉമിയാ ധാമിൽ ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിന്റെ റാഫ്റ്റ് ഫൗണ്ടേഷൻ നിർമ്മിച്ച് അദാനി സിമന്‌റ്സ്. പങ്കാളികളായ പിഎസ്പി ഇൻഫ്രയുമായി ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. നിർമ്മാണത്തിലെ സാങ്കേതിക മികവും പാരിസ്ഥിതിക സുസ്ഥിരതയും ലോജിസ്റ്റിക്കൽ വൈദഗ്ധ്യവും ഒത്തുചേർന്ന ഈ നേട്ടം വൻകിട പദ്ധതികൾ കൃത്യതയോടെ കൈകാര്യം ചെയ്യാനുള്ള അദാനി സിമൻ്റ്സിൻ്റെ വൈദഗ്ധ്യമാണ് എടുത്ത് കാട്ടുന്നത്. തുടർച്ചയായ 54 മണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് ഈ ബൃഹത്തായ പദ്ധതി പൂർത്തിയാക്കിയത്. അദാനി സിമന്റ് വികസിപ്പിച്ചെടുത്ത ECOMaxX M45 24,100 ക്യുബിക്...
ഗാസയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കരയാക്രമണവും ശക്തമായ ബോംബാക്രമണവും തുടരുന്നത്. ചൊവ്വാഴ്ച മാത്രം 78 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 68 പേരും ഗാസ സിറ്റിയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ മികച്ച രീതിയില്‍ മുന്നേറുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയം. യുഎസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചർച്ചകള്‍ ശുഭകരമായ രീതിയില്‍ അവസാനിക്കുമെന്ന സൂചനയും മന്ത്രാലയം നല്‍കുന്നു. തലസ്ഥാനത്തെ വാണിജ്യ ഭവനിൽ രാവിലെ...
ചൈനയുമായുള്ള വ്യാപാര ചർച്ച മികച്ചതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക്ക് ടോക്ക് സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറിലെത്തിയതായും ട്രംപ് സൂചന നൽകി. ‘അമേരിക്കയും ചൈനയും തമ്മിൽ യൂറോപ്പിൽ നടന്ന സുപ്രധാന വ്യാപാര ചർച്ചകൾ മികച്ച രീതിയിൽ അവസാനിച്ചു. യുവാക്കൾ വളരെ അധികം രാജ്യത്തെ യുവജനങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന ഒരു ‘പ്രത്യേക കമ്പനി’യെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കരാറിൽ എത്തിയിട്ടുണ്ട്’, ടിക് ടോക്കിനെ കുറിച്ച് പ്രതിപാദിക്കാതെ ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച സംസാരിക്കുമെന്നും ട്രംപ്...
ദുബായില്‍ ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തൊഴിലന്വേഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്രത്യേക വിസിറ്റ് വിസയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. യുഎഇയിലുള്ള ഒരു സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ തൊഴില്‍ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് 60, 90, അല്ലെങ്കില്‍ 120 ദിവസം യുഎഇയില്‍ തങ്ങാന്‍ ഈ വിസ നിങ്ങളെ അനുവദിക്കുന്നു. 2022 ഏപ്രിലില്‍ യുഎഇയുടെ അപ്ഡേറ്റ് ചെയ്ത വിസ സിസ്റ്റത്തിന്റെ ഭാഗമായി അവതരിപ്പിച്ച ജോബ് എക്സ്പ്ലോറേഷന്‍ എന്‍ട്രി വിസ, യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍...
NEYYAR DAM, KERALA – On Friday, September 12th, Darren, founder of Brave Enough To Feel . Studio, will commence a remarkable 14-day, 350km pilgrimage across southern India, starting from Sivananda Ashram in Neyyar Dam and concluding at Sivananda Ashram in Madurai. In an unprecedented commitment to mental health support, Darren will personally fund the entire...
ഇന്ത്യയോടുള്ള സമീപനത്തില്‍ വീണ്ടും നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിൽ വിശേഷപ്പെട്ട ബന്ധം നിലനിൽക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾക്ക് ഇടയ്ക്ക് ചില നിമിഷങ്ങൾ മാത്രമാണ് വേറിട്ട് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എസ്. ബന്ധം കഴിഞ്ഞ...
ന്യൂയോർക്ക്: ഇന്ത്യയും യുഎസും നിലവിലുള്ള തീരുവ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. എന്നാൽ ഇത്രയും സംഭവ വികാസങ്ങൾക്ക് ഇടയിലും ഇന്ത്യ തുടർച്ചയായി റഷ്യൻ ക്രൂഡ് വാങ്ങുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് യുക്രൈനിലെ മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നായിരുന്നു സ്‌കോട്ട് ബെസെന്റ് വിമർശിച്ചത്. ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ സ്‌കോട്ട് ബെസെന്റ്...
ടോക്കിയോ: ചൈനയുമുളള കരുത്തുറ്റ ബന്ധം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സമാധാനത്തിലും പുരോഗതിയിലും ചൈനയുമായുളള ബന്ധം പോസിറ്റീവ് ആയി പ്രതിഫലിക്കുമെന്നും ആഗോള സാമ്പത്തിക സുസ്ഥിരത കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുളള നയതന്ത്രപരവും ദീർഘകാല വീക്ഷണത്തോട് കൂടിയതുമായ ഉഭയകക്ഷി ബന്ധങ്ങൾക്കായി മുന്നോട്ട് വരാൻ ഇന്ത്യ തയ്യാറാണ് എന്നും പ്രധാനമന്ത്രി തന്റെ ജപ്പാൻ സന്ദർശനത്തിനിടെ പറഞ്ഞു. പെഹല്‍ഗാം ഭീകരാക്രമണത്തെ ഇന്ത്യയും ജപ്പാനും സംയുക്തമായി അപലപിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരും...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. ഗള്‍ഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്താലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകും എന്നാണ് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെയ്‌ലി ജാങിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. രാജ്യത്തെ ധാതു സമ്പത്ത് മുന്നില്‍ കണ്ടാണ് സൈനിക മേധാവിയുടെ വീമ്പുപറച്ചില്‍. അപൂര്‍വ ധാതുക്കള്‍, സ്വര്‍ണം, ചെമ്പ് എന്നിവ വന്‍തോതിലുണ്ട് എന്ന് കരുതുന്ന റേക്കോ ദിഖ് ഖനി ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം....
വാഷിങ്ടണ്‍: അമേരിക്കയിലെ അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ചയാണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ വാര്‍ത്ത. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. വിഷയം യുക്രൈന്‍ യുദ്ധം ആയതിനാല്‍ തന്നെ ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധയും യുഎസിലേക്ക് ആയിരുന്നു യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രത്യേകിച്ച് തീരുമാനം ഒന്നും ചര്‍ച്ചയില്‍ ഉണ്ടായില്ലെങ്കിലും അമേരിക്കയിലെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് പുടിന്റെ...