തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു....
വിവാദങ്ങള്ക്കിടയിലും ബോക്സോഫീസില് മിന്നല്പ്പിണറായി എമ്പുരാന്. കേരളത്തിലെ എന്നല്ല ആഗോള ബോക്സോഫീസില് തന്നെ ചരിത്രം സൃഷ്ടിച്ച് കൊണ്ടാണ് എമ്പുരാന്റെ കുതിപ്പ്. അതിവേഗം 200 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന് എന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. മലയാളത്തില് നിന്ന് ഇതുവരെ ഒരു സിനിമ മാത്രമെ 200 കോടി ക്ലബില് കയറിയിട്ടുള്ളൂ. 2024 ല് പുറത്തിറങ്ങിയ മഞ്ഞുമ്മല് ബോയ്സ് എന്ന സിനിമയാണിത്. ആഗോളതലത്തില് 242 കോടി രൂപയാണ് മഞ്ഞുമ്മല് ബോയ്സിന്റെ കളക്ഷന്. എന്നാല് മഞ്ഞുമ്മല് ബോയ്സിന്റെ ഒരു റെക്കോഡ് ഇതിനോടകം...
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും...
ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം. പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...
കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...
ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...
കീവ്: യുക്രൈനുള്ള സൈനിക സഹായങ്ങൾ നിർത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് രാജ്യത്തെ മുതിർന്ന നിയമനിർമ്മാതാവ്. പെട്ടെന്നുണ്ടായ ഈ ചരടുവലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണ് യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റഷ്യൻ ആവശ്യങ്ങൾ നേടിയെടുക്കാൻ, അവരുടെ വഴിയിലേക്ക് യുക്രൈനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായി മുതിർന്ന നിയമ നിർമ്മാതാവ് പറഞ്ഞു. റഷ്യയെ സഹായിക്കാനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും യുക്രൈൻ ആരോപിക്കുന്നു.”ഇപ്പോൾ സഹായം നിർത്തുക എന്നതിനർത്ഥം പുടിനെ സഹായിക്കുക എന്നതാണ്” യുക്രൈൻ...
വാഷിംഗ്ടൺ: യുക്രൈയ്നിനുള്ള എല്ലാ സൈനിക സഹായവും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്ക്കാലികമായി നിർത്തി വെച്ചതായി റിപ്പോർട്ടുകൾ. സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണെന്നും തങ്ങളുടെ പങ്കാളികളും ആ ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കേണ്ടതുണ്ടെന്നും തങ്ങളുടെ സഹായം ഒരു പരിഹാരത്തിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൽക്കാലികമായി സഹായം നിർത്തി അവലോകനം ചെയ്യുകയുമാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥൻ പറഞ്ഞു. ട്രംപും സെലൻസികിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിന് പിന്നാലെയാണ് സൈനിക സഹായം നിർത്തി വെയ്ക്കാനുള്ള തീരുമാനം....
കൊല്ക്കത്ത: മുന് ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കാര് അപകടത്തില്പ്പെട്ടു. വ്യാഴാഴ്ച രാത്രി ദുര്ഗാപൂര് ഹൈവേയില് വെച്ച് ദന്തന്പൂരിന് സമീപമാണ് സംഭവം. ഗാംഗുലി ബര്ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര് കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു. ലോറിയിടിച്ചതോടെ ഗാംഗുലിയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല് ഡ്രൈവര് സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്ത്തി. ഇതോടെ ഗാംഗുലിയുടെ കാറിന് പിന്നില് വന്ന് വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം...
വാഷിങ്ടണ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന് സന്ദര്ശനത്തിനിടെ ശതകോടീശ്വരനും ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ് മസ്ക്കുമായി കഴിഞ്ഞാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ആഗോള ഇലക്ട്രിക് കാര് നിര്മാതാക്കളായ ടെസ്ല ഇന്ത്യന് വിപണിയിലേക്ക് വരുന്നുവെന്ന റിപ്പോര്ട്ടുകളും പുറത്തുവന്നു. ഇന്ത്യയിലെ ചെറുപ്പക്കാരും ഓട്ടോമൊബൈല് മേഖലയും ഈ റിപ്പോര്ട്ടുകളെ ഏറെ പ്രതീക്ഷയോടെ സ്വീകരിക്കുമ്പോള് അതിന്മേല് ആശങ്ക വിതച്ച് ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ടെസ്ല ഇന്ത്യയില് ജീവനക്കാരെ തേടി ലിങ്ക്ഡ് ഇന്നില് പരസ്യവും നല്കിയശേഷമാണ് ടംപ് തന്റെ നിലപാട്...